TRENDING:

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ്

Last Updated:

രാജ്യത്തെ ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് ഇത്തരം ഭീഷണികള്‍ ബാധിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡെസ്‌ക്‌ടോപ്പില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുപ്രധാന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അഥവാ CERT-IN ആണ് ഏപ്രില്‍ 9ന് മുന്നറിയിപ്പ് പുറത്തിറക്കിയത്. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ഡെസ്‌ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സുരക്ഷാ മുന്നറിയിപ്പ്.
News18
News18
advertisement

വാട്‌സ്ആപ്പ് ഇന്ന് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ മാധ്യമമാണ്. വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും ഇക്കാലത്ത് വര്‍ധിച്ചുവരികയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് ഇത്തരം ഭീഷണികള്‍ ബാധിക്കുന്നത്.

എന്താണ് വാട്‌സ്ആപ്പിലെ സുരക്ഷാ പ്രശ്‌നം?

വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സ്പൂഫിംഗ് തട്ടിപ്പുകള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടുതലും വിന്‍ഡോസ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുമായി ബന്ധപ്പെട്ടായിരിക്കും. 2.2450.6-ന് മുമ്പുള്ള വിന്‍ഡോസ് പതിപ്പുകള്‍ക്കായുള്ള വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പുകളില്‍ ഈ സ്പൂഫിംഗ് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.

advertisement

ഈ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്കായി സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ച് വാട്‌സ്ആപ്പും രംഗത്തെത്തി. വാട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.

- ഇതിനായി മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

-മൈക്രോസോഫ്റ്റ് സ്റ്റോറില്‍ വാട്‌സ്ആപ്പ് മെസഞ്ചര്‍ കണ്ടെത്തുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

- അതിലെ അപ്‌ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

മലയാളം വാർത്തകൾ/ വാർത്ത/India/
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories