TRENDING:

പ്രതീക് ദോഷി; നിര്‍മല സീതാരാമന്റെ മരുമകന്‍; പ്രധാനമന്ത്രിയുടെ ഓഫീസിലെ  ഉദ്യോഗസ്ഥന്‍

Last Updated:

പ്രധാനമന്ത്രിയുടെ അടുത്ത അനുയായികളിലൊരാളാണ് പ്രതീക് ദോഷിയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വാങ്മയി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വാങ്മയിയെവിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ ആരാണ് പ്രതീക് ദോഷി എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി
wedding
wedding
advertisement

ആരാണ് പ്രതീക് ദോഷി?

പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് (ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി) ഗുജറാത്ത് സ്വദേശിയായ ദോഷി. മാത്രമല്ല പ്രധാനമന്ത്രിയുടെ അടുത്ത അനുയായികളിലൊരാളാണ് ഇദ്ദേഹമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഫീസില്‍ റിസര്‍ച്ച് ആന്റ് സ്ട്രാറ്റജി വിഭാഗം കൈകാര്യം ചെയ്യുന്നതും ദോഷിയാണ്. 2019 ജൂലൈയിലാണ് ദോഷിയെ ഉന്നതപദവിയിലേക്ക് നിയമിച്ചത്. 1,57,600 രൂപയാണ് ആണ് ദോഷിയുടെ അടിസ്ഥാന ശമ്പളമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.

വിദ്യാഭ്യാസം

സിംഗപ്പൂര്‍ മാനേജ്‌മെന്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളാണ് പ്രതീക് ദോഷി. അതേസമയം ഒരു മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റാണ് പരകാല വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. നിലവില്‍ മിന്റ് ലോഞ്ചിലെ ലേഖികയാണ് പരകാല വാങ്മയി. മുമ്പ് ‘ദ ഹിന്ദു’വിലും പ്രവർത്തിച്ചിരുന്നു.

advertisement

Also read-നിർമല സീതാരാമന്റെ മകൾക്ക് ലളിതമായ ചടങ്ങിൽ വിവാഹം; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ

അതേസമയം ബെംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂജാരിമാരുടെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. വധുവിന് പിറകിലായി നിര്‍മല സീതാരാമന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉഡുപ്പി അഡമരു മഠത്തിലെ പുരോഹിതരാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രതീക് ദോഷി; നിര്‍മല സീതാരാമന്റെ മരുമകന്‍; പ്രധാനമന്ത്രിയുടെ ഓഫീസിലെ  ഉദ്യോഗസ്ഥന്‍
Open in App
Home
Video
Impact Shorts
Web Stories