നിർമല സീതാരാമന്റെ മകൾക്ക് ലളിതമായ ചടങ്ങിൽ വിവാഹം; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ
- Published by:Rajesh V
- trending desk
Last Updated:
ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ് വരൻ. ബുധനാഴ്ച ബെംഗളൂരു ജയനഗറിലുള്ള ഒരു ഹോട്ടലിൽ വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം നടത്തിയത്. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണിൽ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ പിഎംഒയിൽ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
advertisement
മിന്റ് ലോഞ്ചിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകൾ വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
Can say so much and more about daughters. A #throwbackpic with my daughter. A friend, philosopher and a guide. Here’s this on #DaughtersDay pic.twitter.com/640XrUqm2n
— Nirmala Sitharaman (@nsitharaman) September 22, 2019
advertisement
സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ ഒരു രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനാണ്. അദ്ദേഹം കമ്മ്യൂണിക്കേഷൻ അഡ്വൈസറായി സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ കാബിനറ്റ് റാങ്ക് പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
June 09, 2023 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിർമല സീതാരാമന്റെ മകൾക്ക് ലളിതമായ ചടങ്ങിൽ വിവാഹം; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ