കേരളത്തിൽ ഇതേ സ്ഥാനം വഹിക്കുന്നവരെയാണ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. സർപാഞ്ചും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേർന്നതാണ് ഗ്രാമ പഞ്ചായത്ത്. സർക്കാർ ജീവനക്കാർക്കും ആ പഞ്ചായത്തിന് കീഴിലെജനങ്ങൾക്കുമിടയിലുള്ള കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്ന സർപാഞ്ചിന്റെ കാലാവധി 5 വർഷമാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വാർഡ് അംഗങ്ങളുടെ പ്രതിനിധിയാണ് പഞ്ചായത്ത് പ്രസിഡന്റ് ആവുന്നതെങ്കിൽ മറ്റു ചില സംസ്ഥാനങ്ങളിൽ സർപാഞ്ച് സ്ഥാനത്തേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.
സർപാഞ്ചിനെ നേരിട്ട് ജനങ്ങൾ തെരഞ്ഞെടുക്കണോ അതോ തെരഞ്ഞെടുക്കപ്പെട്ട വാർഡ് കൗൺസിലർമാർ പരോക്ഷമായി തെരഞ്ഞെടുക്കണോ എന്ന വിഷയത്തിൽ ഇപ്പോഴും തർക്കങ്ങൾ നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങൾ സർപാഞ്ചിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി പിന്തുടരുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ പരോക്ഷമായ തെരഞ്ഞെടുപ്പിലൂടെയാ
advertisement
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ എത്രയോ വർഷക്കാലമായി ഇന്ത്യയിൽ പല രൂപത്തിൽ പഞ്ചായത്തുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളോളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സർപാഞ്ചിനു പകരം ഉദ്യോഗസ്ഥ മേധാവികളായിരുന്നു പലയിടത്തും ഗ്രാമ പഞ്ചായത്ത് ഭരിച്ചിരുന്നത്. പിന്നീട് 1992-ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാസാക്കിയതോടെയാണ് പതിവ് തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട നിർണായകമായ വ്യവസ്ഥകൾ നിലവിൽ വന്നത്.
പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായികൂടുതൽ അധികാരം നൽകുന്നതിനായാണ് 1992-ൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വരുന്നത്. പഞ്ചായത്തീരാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ ത്രിതലപഞ്ചായത്തുകൾ രൂപീകരിക്കപ്പെടുകയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ സംവിധാനങ്ങൾ നിലവിൽ വരികയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ, സാധാരണ ജനങ്ങൾക്ക് ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താനായി ഗ്രാമസഭകൾ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം സർപാഞ്ചിൽ നിക്ഷിപ്തമാണ്. സർക്കാരിന്റെ നിർദ്ദേശപ്രകാരം ഓരോ വർഷവും കുറഞ്ഞത് രണ്ട് ഗ്രാമസഭകൾ സംഘടിപ്പിക്കാൻ സർപാഞ്ച് ബാധ്യസ്ഥനാണ്. ഗ്രാമസഭകളിൽ ഉയരുന്ന നിർദ്ദേശങ്ങൾ പഞ്ചായത്ത് സമിതികളുടെ യോഗങ്ങളിൽ ചർച്ച ചെയ്യാനും സർപാഞ്ചിന് ബാധ്യതയുണ്ട്.
Keywords: Sarpanch, Gram Panchayat, Panchayat Election, Gram Sabha
സർപാഞ്ച്, ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഗ്രാമസഭ
