ഇതിനകം തന്നെ ഇതുപോലുള്ള ഒരു അടയാളം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ട്രെയിനിന്റെ അവസാന ബോഗിക്കുപിന്നിൽ എന്തുകൊണ്ടാണ് 'X' നൽകിയിരിക്കുന്നതെന്ന് ചിന്തിക്കുനത് സ്വഭാവികമാണ്.
ഇന്ത്യയിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ പിന്നിലെ അവസാന ബോഗിയിൽ സാധാരണയായി മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ 'X' അടയാളം പെയിന്റ് ചെയ്തിട്ടുണ്ട്. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, ക്രോസ് മാർക്കിനൊപ്പം എഴുതിയ LV എന്ന അക്ഷരങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. LV എന്ന അക്ഷരങ്ങള്‍ അവസാന ബോഗിയെ (ലാസ്റ്റ് വെഹിക്കിള്‍) ചിത്രീകരിക്കുന്നതാണ്. മഞ്ഞ നിറത്തിൽ കറുപ്പ് ഹൈലൈറ്റ് ചെയ്തിട്ടുള്ള ഒരു ചെറിയ ബോർഡ്സൈന്‍ കൂടി ഇതിനോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്, ഇത് സാധാരണയായി വാഹനത്തിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു.'X' ചിഹ്നത്തിന് ചുവടെ ഒരു ചുവന്ന ലൈറ്റും കാണാന്‍ സാധിക്കുന്നതാണ്, അത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ്.
advertisement
Also Read- ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
ട്രെയിനിന്റെ അവസാന ബോഗിയിൽ 'X' എഴുതിയിരിക്കുന്നതിന് ഒരു പ്രധാന കാരണമുണ്ട്. ഒരു ട്രെയിന്‍ അപകടം ഉണ്ടായാല്‍ സംരക്ഷണം ഉറപ്പിക്കാനാണ് അവസാന വാഗണിലെ എക്സ് അടയാളം ഇപ്രകാരം ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. എക്സ് അടയാളമുള്ളത്, അത് ആ ട്രെയിനിന്റെ അവസാന ബോഗിയാണെന്ന് കണ്ടെത്താൻ ജീവനക്കാരെ സഹായിക്കുന്നു. ഒരു ട്രെയിനിന്റെ അവസാനബോഗിയില്‍ എക്സ് ചിഹ്നമുള്ള ബോഗിയില്ലയെങ്കില്‍ അത് ഒരു അപകടത്തെ സൂചിപ്പിക്കുന്നു അതായത് ആ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ബോഗി വേര്‍പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഈ ചിഹ്നം ജീവനക്കാരെ സഹായിക്കുന്നു. ട്രെയിനിൽ നിന്ന് ഒരു കോച്ച് വേർപെട്ടാൽ അത് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
റെയിൽ ക്രോസിംഗിൽ പച്ചക്കൊടി പ്രദർശിപ്പിക്കാന്‍ ചുമതലയുള്ള ഗാർഡ്, ട്രെയിനിന്റെ അവസാന ബോഗിയിലുള്ള 'X' അടയാളം കാണുന്നതിനാൽ ആ ട്രെയിനിന്റെ എല്ലാ കോച്ചുകളും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയും. രാത്രിയിൽ, ഇരുണ്ടതും അടയാളം വളരെ വ്യക്തമല്ലാത്തതുമായിരിക്കുമ്പോൾ, അടയാളത്തിന്റെ തൊട്ടുതാഴെയുള്ള ചുവന്ന വെളിച്ചം അവസാന കോച്ചിനെ നിർണ്ണയിക്കാൻ സഹായിക്കുന്നു.
ട്രെയിനിന്റെ അവസാന ബോഗിയിലെ എക്സ് അടയാളവും ചുവന്ന വെളിച്ചവും സാധാരണ രീതിയിൽ കാണുന്നില്ലെങ്കിൽ, ട്രെയിൻ ചില പ്രശ്നങ്ങളിലൂടെയാണ് ഓടുന്നതെതെന്ന് റെയിൽവേ ജീവനക്കാര്‍ക്കും അധികാരികള്‍ക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇത് മാരകമായ ദുരന്തങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരേയും രക്ഷിക്കുന്നതാണ്.
ട്രെയിനിന്റെ അവസാന ബോഗിക്കുപിന്നിൽ എന്തുകൊണ്ടാണ് 'X' അക്ഷരം നൽകിയിരിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.