TRENDING:

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

Last Updated:

ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്‍പില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചര്‍ച്ച ചെയ്യുന്നതും മാനസിക പീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനം അനുവദിക്കുന്നതിനുള്ള കാരണമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്ത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement

2011ലായിരുന്നു ദമ്പതിമാരുടെ വിവാഹം. എന്നാല്‍ ഇവര്‍ക്ക് സ്വാഭാവിക ഗര്‍ഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാര്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐവിഎഫിന് വിധേയമായെങ്കിലും ഗര്‍ഭം ധരിക്കാനായില്ല. ഇതോടെയാണ് ഇരുവർക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആംഭിച്ചത്.

Also Read- 'ഷണ്ഡന്‍' എം.എം. മണിയുടെ നാടന്‍ ഭാഷാപ്രയോഗം; ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടിയല്ല തങ്ങളെന്ന് സിപിഎം

ഗര്‍ഭം ധരിക്കാന്‍ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ പരസ്യമായി അപമാനിച്ചെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്‍പില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

advertisement

അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ നിഷധിച്ച ഭാര്യ, ഭര്‍ത്താവില്‍നിന്ന് സ്ത്രീധന പീഡനത്തിനിരയായെന്നും വാദിച്ചു. എന്നാല്‍, ഭാര്യയുടെ ആരോപണങ്ങള്‍ക്കും സ്ത്രീധനപീഡന പരാതിക്കും തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം നേരിട്ടെന്ന ആരോപണം തെളിയിക്കാനാകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നായിരുന്നു വിവാഹമോചനം അനുവദിച്ചത്.

ഭർത്താവിന് വേണ്ടി അഭിഭാഷകരായ പ്രത്യുഷ് ചിരന്തൻ, സന്തോഷ്, മൻദീപ് സിങ് എന്നിവരും ഭാര്യക്ക് വേണ്ടി അഡ്വ. രുപാലി കപൂർ, കെ ഡി ശർമ തുടങ്ങിയവരും ഹാജരായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Delhi High Court recently said that a wife openly humiliating husband by calling him impotent and discussing their sexual life in presence of family members causes mental cruelty and can be a ground for divorce.

മലയാളം വാർത്തകൾ/ വാർത്ത/India/
ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories