'ഷണ്ഡന്‍' എം.എം. മണിയുടെ നാടന്‍ ഭാഷാപ്രയോഗം; ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടിയല്ല തങ്ങളെന്ന് സിപിഎം
- Published by:Rajesh V
- news18-malayalam
Last Updated:
ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ല സിപിഎമ്മെന്നും ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്
തൊടുപുഴ: ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മണിയുടേത് നാടന്‍ ഭാഷാ പ്രയോഗം മാത്രമാണ്. തങ്ങള്‍ ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ലെന്നും വര്‍ഗീസ് പറഞ്ഞു. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ രാജേന്ദ്രന്‍ സജീവമായി ഇറങ്ങും. രാജേന്ദ്രന്‍ വ്യക്തികളെ കാണുന്നതിനോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ കെ.ആന്‍റണിയുടെയും കെ കരുണാകരന്‍റെയും കുടുംബത്തില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ എത്തി. ഇനി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും കൂടി ആരെങ്കിലും പോയാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
അധിക്ഷേപ പ്രസംഗം
ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം എം മണി പരിഹസിച്ചിരുന്നു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും ഡീനിന് കിട്ടില്ലെന്നും എം എം മണി പറഞ്ഞു. മുൻ എം പി പി ജെ കുര്യൻ പെണ്ണുപിടിയനെന്നും എംഎൽഎ അധിക്ഷേപിച്ചു.
advertisement
‘‘ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി. നാടിനുവേണ്ടി പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടി പാര്‍ലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്കുവേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ.
ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ..എൽപിച്ചോ, കഴിഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.’’– എന്നാണ് എം.എം.മണി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
March 21, 2024 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷണ്ഡന്‍' എം.എം. മണിയുടെ നാടന്‍ ഭാഷാപ്രയോഗം; ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടിയല്ല തങ്ങളെന്ന് സിപിഎം