നേരത്തെ കാശ്മീരിലെ ഭൂരിഭാഗം കൃഷി ഭൂമിയും ഒരു വിള കൃഷി ചെയ്യാൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം പ്രദേശങ്ങളിലും നെല്ല് ആയിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതുപോലെ കർഷകർ ഖാരിഫ്, റാബി സീസണുകളിൽ മറ്റ് വിളകളും മാറിമാറി കൃഷി ചെയ്യാൻ തുടങ്ങി.
കശ്മീർ അഗ്രികൾച്ചർ ഡയറക്ടർ ചൗധരി മുഹമ്മദ് ഇഖ്ബാൽ പറയുന്നതനുസരിച്ച് ജമ്മുകശ്മീരിലെ കാലാവസ്ഥ വളരെ വൈവിധ്യപൂർണമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നേടിയെടുക്കാൻ റാബി സീസണിൽ കടുക് കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി കർഷകർ ഏറ്റെടുക്കുകയായിരുന്നുവത്രെ.
advertisement
കൃഷി അഞ്ചിരട്ടിയോളം വർദ്ധിച്ചു
2020-21ൽ വെറും 30,000 ഹെക്ടർ മാത്രമായിരുന്ന താഴ്‌വരയിലെ കടുക് കൃഷിയുടെ വിസ്തൃതി അഞ്ചിരട്ടിയായി വർധിപ്പിക്കാൻ കൃഷി വകുപ്പിന് കഴിഞ്ഞു. 2021-2022ൽ 1.01 ലക്ഷം ഹെക്ടർ സ്ഥലത്ത് കടുക് കൃഷി ചെയ്യാൻ പദ്ധതിയിട്ടു. എന്നാൽ 1.40 ലക്ഷം ഹെക്ടർ സ്ഥലത്ത് കടുക് കൃഷി ചെയ്തു. 1.25 ലക്ഷം ഹെക്ടർ സ്ഥലത്ത് ഇപ്പോൾ നെൽക്കൃഷിയുണ്ട്, എന്നാൽ കടുക് കൃഷി ഇതിനോടകം അതിനേക്കാൾ കൂടിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴികെ പരമാവധി ഭൂമി കടുക് കൃഷിക്ക് ഉപയോഗിക്കുകയാണ് ഇപ്പോൾ.
താഴ്‌വരയിലെ മഞ്ഞ വിപ്ലവം
അടുത്ത വർഷം ആകുമ്പോഴേക്കും ഈ വർഷം ഉൾക്കൊള്ളിക്കാൻ കഴിയാത്ത എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് കടുക് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ചൗധരി പറയുന്നു.
Also Read- യുവാക്കളുടെ ‘യുവം’ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ 25 ന് കേരളത്തിൽ
താഴ്‌വരയിലെ ഈ മഞ്ഞ വിപ്ലവത്തിനൊപ്പം അണിചേർന്ന കർഷകരിൽ ഒരാളായ മുഹമ്മദ് സുൽത്താൻ പറയുന്നത് കടുക് കൃഷിയിൽ നിന്ന് ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. കടുക് കൃഷി ചെയ്യുന്നതിന് മുമ്പ് മുഹമ്മദിന്റെ സ്ഥലം മുഴുവൻ ഒരു പ്രയോജനവുമില്ലാതെ മൃഗങ്ങളുടെ മേച്ചിൽ ആവശ്യത്തിനായാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി കൃഷി വകുപ്പിന്റെ സഹായത്തോടെ അവിടെ കടുക് കൃഷി ആരംഭിച്ചു. മികച്ച വിളവ് ലഭിക്കുമെന്ന് മുഹമ്മദ് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ മുഹമ്മദിനെ അത്ഭുതപ്പെടുത്തുന്ന ഫലമാണ് കടുക് കൃഷി സമ്മാനിച്ചത്.
മഞ്ഞ താഴ്വര
പാടങ്ങൾ നിറയെ കടുക് പൂത്ത് നിൽക്കുന്നതിനാൽ താഴ്‌വരയുടെ പല ഭാഗങ്ങളും മഞ്ഞ വിരിച്ച് നിൽക്കുകയാണ്. പാടങ്ങൾ കടുക് പൂക്കളാൽ നിറഞ്ഞതാണ് ഇതിന് കാരണം.
വിപണിയിൽ നിന്ന് വിലയേറിയ എണ്ണ വാങ്ങുന്നതിനേക്കാൾ കർഷകർക്ക് അവരുടെ സ്വന്തം വയലിൽ നിന്ന് എണ്ണയ്ക്കാവശ്യമായ കടുക് കൃഷിയിലൂടെ ലഭിക്കും എന്നതാണ് ഒന്നാമത്തെ നേട്ടം. നേരത്തെ ഒരു കനാലിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന കടുകിൽ നിന്ന് 30 മുതൽ 40 കിലോഗ്രാം വരെ എണ്ണയാണ് കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കൃഷി വകുപ്പിന്റെ മാർഗനിർദേശപ്രകാരം ചെയ്യുന്ന കൃഷിയെ തുടർന്ന് ഒരു കനാലിൽ നിന്ന് 50 മുതൽ 60 കിലോഗ്രാം വരെ എണ്ണ ലഭിക്കുന്നു.
എഴുപതുകാരനായ സുൽത്താൻ എന്ന കർഷകൻ കഴിഞ്ഞ 50 വർഷമായി കൃഷിയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ഇത്രയും മികച്ച വിളവ് ലഭിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നു.