യുവാക്കളുടെ 'യുവം' സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ 25 ന് കേരളത്തിൽ

Last Updated:

എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, നടൻ ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഒരു ലക്ഷം പേരെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കൾ ഐ ടി പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളുമായി ചർച്ചയും ഉണ്ടാകും.
കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്‌. തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
യുവാക്കളുടെ 'യുവം' സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ 25 ന് കേരളത്തിൽ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement