TRENDING:

യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു കുടിച്ച മറ്റൊരു യുവാവ് മരിച്ചു

Last Updated:

യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. അതേസമയം യുവാവിന്റെ സഹോദരനും മദ്യം കഴിച്ചിരുന്നു. ഇയാൾ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സേലം: യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു അറിയാതെ കുടിച്ചയാൾ മരിച്ചു. യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. അതേസമയം യുവാവിന്റെ സഹോദരനും മദ്യം കഴിച്ചിരുന്നു. ഇയാൾ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
advertisement

സേലം മുള്ളുവടി ഗേറ്റിനു സമീപമുള്ള മക്കാൻ സ്ട്രീറ്റിൽ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മദ്യത്തിൽ സയനൈഡ് കലക്കിവച്ചത്. ഇയാളും ഭാര്യയും പിണങ്ങിയാണ് താമസം. ഇതിന്റെ മനോവിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തിൽ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സയൈനഡ് കലർത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്.

Also read-പൊലീസ് സ്റ്റിക്കർ പതിച്ച കാർ പരിശോധിച്ചു; ഐഎസിന് പണപ്പിരിവിന് ജയിലിൽ കിടന്നയാൾ തിരുവനന്തപുരത്ത് പിടിയിൽ

advertisement

ഇതിനിടെ, തസീറിന്റെ സഹോദരൻ സദ്ദാം ഹുസൈൻ അവിചാരിതമായാണ് കബോഡിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്‌നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയായിരുന്നു. അൽപസമയത്തിനുള്ളിൽ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെവച്ച് സുഹൃത്ത് മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മദ്യത്തിൽ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു കുടിച്ച മറ്റൊരു യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories