2008 മുതൽ 2013 വരെ പിതാവ് പ്രതിനിധീകരിച്ച ഫ്രാഞ്ചൈസിയിൽ അർജുൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ലേലത്തിന് മുമ്പു തന്നെ പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ ഇടത് കൈയ്യൻ ബാറ്റ്സ്മാനും ഇടത് കൈ മീഡിയം ഫാസ്റ്റ് ബോളറുമാണ്.
ഫെബ്രുവരിയിൽ നടന്ന 73-ാമത് പോലീസ് ഇൻവിറ്റേഷൻ ഷീൽഡ് ടൂർണമെന്റിൽ 31 പന്തിൽ 77 റൺസ് നേടിയ അർജുൻ 41 റൺസിന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2018 ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി അണ്ടർ 19 ടീമിൽ അർജുൻ അരങ്ങേറ്റം കുറിച്ചു. മുംബൈ അണ്ടർ 19, അണ്ടർ 16, അണ്ടർ 14 ടീമുകൾക്കും അർജുൻ മുമ്പ് കളിച്ചിട്ടുണ്ട്. 2017-18 കൂച്ച് ബെഹാർ ട്രോഫിയിൽ അർജുൻ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 5 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് നേടി.
advertisement
ഇംഗ്ലണ്ടിൽ നമീബിയ അണ്ടർ 19 നെതിരെ രണ്ട് മത്സരങ്ങൾ കളിച്ച എംസിസി ടീമിൽ അംഗമായിരുന്നു അർജുൻ. മുതിർന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കുള്ള നെറ്റ് ബോളിംഗിൽ അദ്ദേഹം ഒരു പതിവ് സാനിദ്ധ്യമായിരുന്നു. ഇത് രാജ്യത്തെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ പന്തെറിയാൻ അർജുന് നല്ല അവസരം നേടിക്കൊടുത്തു. .
Also Read- IPL Auction 2021 | ഐപിഎൽ താരലേലത്തിൽ യുവരാജിന്‍റെ റെക്കോർഡ് തകർത്തു ക്രിസ് മോറിസ്; ആരാണ് ഈ മോറിസ്?
ധർമ്മശാലയിലെ എൻസിഎ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്ത അർജുൻ ഹിമാചൽ പ്രദേശിലെ അക്കാദമി ഗെയിമുകളിൽ തന്റെ വേഗതയും കൃത്യതയും കൊണ്ട് മതിപ്പുളവാക്കി. 2017 ജനുവരിയിൽ അഡ്‌ലെയ്ഡിലെ ബ്രാഡ്‌മാൻ ഓവലിൽ സിസിഐ ഇലവനെ പ്രതിനിധീകരിച്ച അദ്ദേഹം ഓപ്പണറായി 48 റൺസ് നേടുകയും നാലു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ് എന്നിവരാണ് അർജുൻ ടെൻഡുൽക്കർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്റർമാർ. ബ്രിസ്ബെയ്ൻ സെന്റർ ഓഫ് എക്സലൻസിൽ ജോലി ചെയ്തിരുന്ന ബയോമെക്കാനിക്സിൽ പിഎച്ച്ഡി നേടിയ എൻസിഎയിൽ നിന്നുള്ള ലെവൽ -3 പരിശീലകനായ അതുൽ ഗെയ്ക്വാഡുമായി അർജുൻ പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സുബ്രോട്ടോ ബാനർജിക്കൊപ്പം അർജുൻ പരിശീലനം നേടിയിട്ടുണ്ട്.
ഐ പി എൽ പതിനാലാം സീസണിലെ താരലേലം ഇന്ന് ചെന്നൈയിൽ നടന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ക്രിസ് മോറിസിന്. രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. ഓസീസ് താരം ഗ്ലെൻ മാക്സ്വെലിന് റെക്കോർഡ് തുകയിട്ട് ആർ സി ബി. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെലിനെ ആർ സി ബി വാങ്ങിയത്. മറ്റൊരു ഓസീസ് താരം സ്റ്റീവൻ സ്മിത്തിന് 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി. ന്യൂസിലാൻഡ് താരം കെയ്ൽ മിൽനെയെക്കു വേണ്ടി 15 കോടിയാണ് ആർ സി ബി മുടക്കിയത്.