ടീമിന്റെ ബാറ്റിങ് ഓര്‍ഡറിനെചൊല്ലി ഒരുപാട് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാര്‍ഥിവ് പട്ടേല്‍, വിരേന്ദര്‍ സേവാഗ്, ആകാശ് ചോപ്ര എന്നിവരെല്ലാം ഇത്തരത്തില്‍ ടീമിന്റെ ബാറ്റിങ് ഓര്‍ഡറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആന്‍ഡ്രേ റസലിനെ പോലെ ഒരു വമ്പന്‍ താരം ടീമില്‍ ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ ടീമിന് കഴിയുന്നില്ല എന്നാണ് ആകാശ് ചോപ്ര കുറ്റപ്പെടുത്തുന്നത്.
'തന്റെ ശരിയായ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനുള്ള അവസരം കെ കെ ആര്‍ റസലിന് നല്‍കുന്നില്ല. അവസാനം കുറച്ച് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റസലിനെ അവര്‍ ഇറക്കുന്നത്. കെ കെ ആറിനൊരു ബസൂക്ക (ടാങ്കുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഒരു ഹ്രസ്വ-ശ്രേണി ട്യൂബുലാര്‍ റോക്കറ്റ് ലോഞ്ചര്‍) ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ അവര്‍ക്ക് അറിയില്ല. എതിരാളികള്‍ റസല്‍ വന്ന് തല്ലിത്തകര്‍ക്കുമോയെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും വളരെ താമസിച്ചാണ് റസല്‍ ക്രീസില്‍ എത്തുന്നത്. പിന്നെങ്ങനെയാണ് അവന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനാകുന്നത്'- ആകാശ് ചോപ്ര ചോദിക്കുന്നു.
advertisement
'ചെന്നൈക്കെതിരായ മത്സരത്തില്‍ മാത്രമാണ് റസലില്‍ നിന്ന് അല്‍പ്പം ഭേദപ്പെട്ട പ്രകടനം ഉണ്ടായത്. റസലിനെ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ ബുദ്ധി അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. അവന് കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരം ഉണ്ടാക്കണം'- ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read- IPL 2021 | 'ബുമ്രയേക്കാൾ കേമൻ മുഹമ്മദ് സിറാജ്', വിശദീകരണവുമായി ആശിഷ് നെഹ്‌റ
രാജസ്ഥാനെതിരെ വഴങ്ങിയ തോല്‍വി ശരിക്കും ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. എന്താണ് അവര്‍ കളിക്കുന്നതെന്ന് പോലും മനസ്സിലാവുന്നില്ലെന്ന് പട്ടേല്‍ തുറന്നടിച്ചു. മാച്ച് വിന്നര്‍മാരെ ശരിക്കും ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മറന്നെന്നും പാര്‍ത്ഥിവ് വിമര്‍ശിച്ചു. അവസാന നാലോവര്‍ മാത്രം കളിക്കാനുള്ളതല്ല റസലെന്നും, അദ്ദേഹത്തിന് മൊത്തം കളിയെ തന്നെ മാറ്റാന്‍ കഴിവുണ്ടെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി.
നിതീഷ് റാണയെ നാലാമനായി ഇറക്കി പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന ബാറ്റ്സ്മാന്മാരായ ആന്ദ്രേ റസ്സലിനെയോ രാഹുല്‍ ത്രിപാഠിയെയോ കൊല്‍ക്കത്ത ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യിപ്പിക്കണമെന്നാണ് സേവാഗ് പറയുന്നത്. ഒറ്റയ്ക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. എന്നാല്‍ ടോപ് ഓര്‍ഡറിന്റെ മോശം പ്രകടനം ടീമില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതുമൂലം സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ റസലിനും സാധിക്കാതെ വരികയാണ്.
