കുടുംബത്തിൽ കോവിഡ് ബാധിച്ചതോടെയാണ് നിതിൻ മേനോന്റെ പിന്മാറ്റം. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ഇതിനകം കോവിഡ് പോസിറ്റീവാണ്. ഇൻഡോറിലാണ് നിതിൻ മേനോന്റെ കുടുംബം. ഒരു കുട്ടിയുമുണ്ട്. കുട്ടിയെ നോക്കാനും കുടുംബത്തിന് പിന്തുണ നൽകാനുമാണ് അദ്ദേഹം ഐപിഎൽ ഉപേക്ഷിച്ച് മടങ്ങുന്നത്.
ഓസ്ട്രേലിയക്കാരനായ പോൾ റിഫൽ നാട്ടിലേക്ക് മടങ്ങാനകുമോ എന്ന ആശങ്ക ഇതിനകം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രവിമാനങ്ങൾ ഓസ്ട്രേലിയ വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമോ എന്ന ആശങ്കയിലാണ് റിഫൽ.
advertisement
ഐസിസി അംപയർമാരുട ഉന്നത സംഘത്തിലെ അംഗങ്ങളാണ് നിതൻ മേനോനും പോൾ റിഫലും.
ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് പോസിറ്റീവായതോടെ ചെറിയ കുഞ്ഞിനൊപ്പം ആരുമില്ലെന്നും ഈ സാഹചര്യത്തിലാണ് നിതിൻ മേനോൻ പിന്മാറുന്നതെന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ അംഗം അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയാൽ മടങ്ങിപ്പോക്ക് അസാധ്യമാകുമോ എന്ന ആശങ്കയാണ് റിഫലിന‍്റെ തീരുമാനത്തിന് പിന്നിലെന്നും വാർത്തയിൽ പറയുന്നു.
You may also like:കൊണ്ടുപോയവർ തന്നെ തിരിച്ചെത്തിക്കട്ടെ; സ്വന്തം ഉത്തരവാദിത്വത്തിൽ നാട്ടിൽ തിരിച്ചെത്താം: താരങ്ങളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
മുതിർന്ന അംപയർമാരുടെ പിന്മാറ്റം മത്സരത്തെ ബാധിക്കാതിരിക്കാൻ രാജ്യത്തിനകത്തെ അംപയർമാരെ ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് രൂക്ഷമാകുന്നതിനിടയിൽ നാട്ടിലേക്കുള്ള മടക്കം അസാധ്യമാകുമോ എന്ന ആശങ്കയിൽ ഇതിനകം ആൻഡ്ര്യൂ ടൈ, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ ഐപിഎൽ ഉപേക്ഷിച്ചിട്ടുണ്ട്. ബയോബബിൾ ആഘാതമുണ്ടാക്കുന്നു എന്ന കാരണത്താൽ രാജസ്ഥാൻ റോയൽസിലെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണും നാട്ടിലേക്ക് മടങ്ങിയിരുന്നു.
You may also like:IPL 2021 | താരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല; ഐ പി എല്‍ പൂര്‍ത്തിയായതിന് ശേഷം എല്ലാവരെയും സുരക്ഷിതമായി വീട്ടിലെത്തിക്കും; നിലപാട് വ്യക്തമാക്കി ബി സി സി ഐ
കോവിഡിനെ തുടർന്ന് കുടുംബത്തിനൊപ്പം നിൽക്കാൻ ആർ അശ്വിനും ഇതിനകം ഐപിഎൽ വിട്ടു.
അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐ പി എല്ലില്‍ കളിക്കുന്ന താരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ബി സി സി ഐ. എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നത് വരെ ഐ പി എല്‍ പൂര്‍ത്തിയാവില്ലെന്ന് ഐപിഎല്‍ സി ഒ ഒ ഹേമാംഗ് അമീന്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ ആശങ്ക മനസിലാക്കുന്നെന്നും നിങ്ങളെ ഓരോരുത്തരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതുവരെ ഇത്തവണത്തെ ഐ പി എല്‍ പൂര്‍ണമാവില്ലയെന്നും ടീമുകള്‍ക്ക് അയച്ച കത്തില്‍ അമീന്‍ വ്യക്തമാക്കി.
ഇന്നലെ മുംബൈ ഓപ്പണറായ ഓസിസ് താരം ക്രിസ് ലിന്‍ ഐ പി എല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനസൗകര്യമൊരുക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നുമായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രതികരണം. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുഖേന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി ആലോചിക്കാമെന്നും മോറിസണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി സി സി ഐ നിലപാട് വ്യക്തമാക്കിയത്
