കൊണ്ടുപോയവർ തന്നെ തിരിച്ചെത്തിക്കട്ടെ; സ്വന്തം ഉത്തരവാദിത്വത്തിൽ നാട്ടിൽ തിരിച്ചെത്താം: താരങ്ങളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
താരങ്ങള്‍ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നും പ്രധാനമന്ത്രി
ഇന്ത്യയിൽ കോവിഡ് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഐ പി എൽ പാതിവഴിയിൽ നിന്നു പോകുമോ എന്ന ആശങ്കയിലാണ് സംഘാടകർ. അതിനിടയിൽ നാല് വിദേശ താരങ്ങൾ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയെങ്കിലും, പ്രധാന പ്രശ്നം രാജ്യത്തെ കോവിഡ് ഭീതി തന്നെയാണ്. ന്യൂസിലൻഡ് താരങ്ങൾ ഉടൻ നാട്ടിലേക്ക് മടങ്ങിയേക്കില്ല എന്ന നിലപാടുമായി രംഗത്തുണ്ട്. ബയോ ബബിളിൽ പൂർണസുരക്ഷിതാരാണെന്ന് അവർ സ്ഥിരീകരിച്ചു.
മൂന്ന് ഓസ്ട്രേലിയൻ താരങ്ങളാണ് ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. അവരുടെ യാത്ര പാതി വഴിയിൽ മുടങ്ങാനും സാധ്യതയുണ്ട്. എന്തെന്നാൽ ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുമുള്ള വിമാന സർവീസുകൾ മെയ് 15 വരെ നിർത്തിയിരിക്കുകയാണ്. ഇന്നലെ മുംബൈ ഓപ്പണറായ ഓസിസ് താരം ക്രിസ് ലിൻ ഐ പി എല്ലിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാനസൗകര്യമൊരുക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ ഓസീസിലേക്കുള്ള മടക്കത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
advertisement
താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
You may also like:നടരാജന്റെ ശസ്ത്രക്രിയ പൂർത്തിയായി; ബി സി സി ഐക്ക് നന്ദി അറിയിച്ച് താരം
'ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം തീരുമാനം പ്രകാരമാണ് ഐ പി എല്‍ കളിക്കാന്‍ പോയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത്. അതുകൊണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെ ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിക്കാന്‍ പ്രത്യേക സന്നാഹം ഒരുക്കേണ്ടതില്ല. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുഖേന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി ആലോചിക്കാം'- സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
advertisement
You may also like:IPL 2021 | ഐ.പി.എൽ. മത്സരങ്ങൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും: സൗരവ് ഗാംഗുലി
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ കോള്‍ട്ടര്‍നൈല്‍ പോലുള്ള പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ തുടരുന്നുണ്ട്. റിക്കി പോണ്ടിങ്, ഡേവിഡ് ഹസി, മൈക്ക് ഹസി, ജെയിംസ് ഹോപ്‌സ് പോലുള്ള മുന്‍താരങ്ങളും വിവിധ ഫ്രാഞ്ചൈസികളുടെ പരിശീലകരായും ഐ പി എല്ലിൽ ഉണ്ട്. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലാറ്റര്‍, ലിസ സ്താലേക്കര്‍ തുടങ്ങി ഔദ്യോഗിക കമ്മന്റേറ്റര്‍ പാനലിലും ഓസ്‌ട്രേലിയന്‍ സാന്നിധ്യം കാണാം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ നിലപാട് ഓസ്ട്രേലിയൻ താരങ്ങളുടെ കാര്യം കഷ്ടത്തിലാക്കിയിരിക്കുകയാണ്.
advertisement
ഇതേസമയം, ഐ പി എല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ബി സി സി ഐ താരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
Location :
First Published :
April 28, 2021 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
കൊണ്ടുപോയവർ തന്നെ തിരിച്ചെത്തിക്കട്ടെ; സ്വന്തം ഉത്തരവാദിത്വത്തിൽ നാട്ടിൽ തിരിച്ചെത്താം: താരങ്ങളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി



