TRENDING:

IPL 2021 | തന്ത്രം അതാണെങ്കിൽ സക്സേനയോ, ഷമിയോ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യട്ടെ; രാഹുലിന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നെഹ്‌റ

Last Updated:

തന്റെ പ്രധാന ബൗളര്‍മാരെ അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് രാഹുലിന്റെ തന്ത്രമെങ്കില്‍ അടുത്ത മത്സരത്തില്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലിൽ വമ്പൻ താരനിര ഉണ്ടായിട്ടും ഭാഗ്യമില്ലാത്ത ടീമാണ് പഞ്ചാബ് കിങ്ങ്സ്. ഇത് ടീം അംഗങ്ങളും സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ, ഇത്തവണ ഒരുപാട് മാറ്റങ്ങൾ വരുത്തിക്കൊണ്ട് കിരീട പ്രതീക്ഷയിൽ ഇറങ്ങിയ ടീമാണ് പഞ്ചാബ്. ടീമിന്റെ ജഴ്സിയിലും പേരിലും വരെ മാറ്റങ്ങൾ ഉണ്ട്. എന്നിട്ടും ടീമിന് മുന്നോട്ട് കുതിക്കാൻ കഴിയുന്നില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാൻമാർ ഉണ്ടെങ്കിലും ബൗളിങ്ങ് നിര തീർത്തും നിരാശപ്പെടുത്തുന്നതാണ്. ടീം എത്ര വമ്പൻ സ്കോർ നേടിയാലും റൺസ് വഴങ്ങുന്നതിൽ ബൗളർമാർ പിശുക്ക് കാണിക്കില്ല. ഇന്നലത്തെ മത്സരത്തിലും കഴിഞ്ഞ സീസണിൽ പൂർണമായും ഇത് തന്നെയാണ് നടന്നിരുന്നത്. ഇന്ത്യൻ സീനിയർ ബൗളർ മുഹമ്മദ്‌ ഷമി ഇന്നലത്തെ മത്സരത്തിൽ വിക്കറ്റൊന്നും നേടാതെ നാല് ഓവറിൽ 53 റൺസാണ് വഴങ്ങിയത്.
advertisement

ഇന്നലത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ കുറിച്ചിട്ടും പ‍ഞ്ചാബ് കിങ്ങ്സ് തോല്‍വി വഴങ്ങിയതിന് നായകന്‍ കെ എല്‍ രാഹുലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ രംഗത്ത് എത്തിയിട്ടുണ്ട്. രാഹുലിന്റെ ബൗളിങ് ചേയ്ഞ്ചുകളെയാണ് താരം വിമർശിച്ചത്. നായകനെന്ന നിലയില്‍ രാഹുലിന് തന്റെ ബൗളര്‍മാരെ ഫലപ്രദമായി വിനിയോ​ഗിക്കാന്‍ കഴിയാഞ്ഞതാണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണമെന്ന് നെഹ്റ പറഞ്ഞു. പഞ്ചാബിന്റെ പ്ലാന്‍ എന്താണെന്ന് തനിക്ക് പോലും മനസിലാവുന്നുണ്ടായില്ല എന്ന് നെഹ്‌റ തുറന്നടിച്ചു.

advertisement

IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരു ടീമിലും മാറ്റങ്ങൾ ഒന്നുമില്ല

'കൂടുതല്‍ റണ്‍സ് വഴങ്ങിയ വിദേശ ബൗളര്‍മാര്‍ക്ക് ആദ്യ ഓവറുകള്‍ നല്‍കിയില്ല. 10 ഓവര്‍ കഴിഞ്ഞ് വന്ന മെറിഡിത് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി. നാല് വ്യത്യസ്ത സ്‌പെല്ലുകളിലായാണ് ഷമി നാല് ഓവര്‍ എറിഞ്ഞത്. അര്‍ഷ്ദീപിനെ വെച്ചാണ് തുടങ്ങിയത്. അങ്ങനെ വരുമ്പോള്‍ എവിടെ നിന്നാണ് നിങ്ങള്‍ കളി നിയന്ത്രിക്കുന്നത്, മുന്‍പില്‍ നിന്നോ പിന്നില്‍ നിന്നോ?'- നെഹ്റ ചോദിക്കുന്നു.

advertisement

IPL 2021 | ഓപ്പണറായി ഇറങ്ങി ക്ലിക്കാവാതെ കോഹ് ലി, മൂന്നാം കളിയിലും പരാജയപ്പെട്ടു

ഒന്നുകില്‍ തുടക്കത്തില്‍ കളി നിയന്ത്രിക്കണം, അല്ലെങ്കില്‍ ഒടുക്കം കളി നിയന്ത്രിക്കണം. ഇത് രണ്ടുമല്ലാത്ത രീതിയിലാണ് രാഹുല്‍ തന്റെ ബൗളര്‍മാരെ വിനിയോ​ഗിച്ചത്. 'അവരുടെ ബൗളിങ് പ്ലാനുകള്‍ ആകെ കുഴഞ്ഞു മറിഞ്ഞു കഴിഞ്ഞു. നാല് വ്യത്യസ്ത ബൗളര്‍മാരുമായാണ് അവര്‍ കളി തുടങ്ങുന്നത്. മറ്റ് ഉപായങ്ങള്‍ ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. അവരുടെ ഭാഗത്ത് നിന്ന് വരുന്ന ഏറ്റവും വലിയ പിഴവ് ഇതാണ്' ആശിഷ് നെഹ്‌റ കൂട്ടിച്ചേർത്തു.

advertisement

തന്റെ പ്രധാന ബൗളര്‍മാരെ അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് രാഹുലിന്റെ തന്ത്രമെങ്കില്‍ അടുത്ത മത്സരത്തില്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യമില്ല. പകരം ജലജ് സക്സേനയെയോ മുഹമ്മദ് ഷമിയോ ഷാരൂഖ് ഖാനോ ഓപ്പണറായി ഇറങ്ങിയാല്‍ മതിയല്ലോയെന്നും നെഹ്‌റ തുറന്നടിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Ashish Nehra pointed out that Punjab Kings failed in managing its bowlers which cost them the game despite putting a pile of runs.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | തന്ത്രം അതാണെങ്കിൽ സക്സേനയോ, ഷമിയോ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യട്ടെ; രാഹുലിന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നെഹ്‌റ
Open in App
Home
Video
Impact Shorts
Web Stories