HOME » NEWS » IPL » WHY VIRAT KOHLI SHOULD NOT OPEN THE BATTING FOR RCB IN IPL 2021 INT NAV

IPL 2021 | ഓപ്പണറായി ഇറങ്ങി ക്ലിക്കാവാതെ കോഹ്ലി, മൂന്നാം കളിയിലും പരാജയപ്പെട്ടു

ഐ പി എല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും കോഹ് ലിയുടെ ഫോം അത്ര മികച്ചതല്ലെന്നു കാണാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടില്ല.

News18 Malayalam | news18
Updated: April 19, 2021, 6:51 PM IST
IPL 2021 | ഓപ്പണറായി ഇറങ്ങി ക്ലിക്കാവാതെ കോഹ്ലി, മൂന്നാം കളിയിലും പരാജയപ്പെട്ടു
Virat Kohli
  • News18
  • Last Updated: April 19, 2021, 6:51 PM IST
  • Share this:
ഐ പി എല്ലിന്റെ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് നല്ല സമയമാണെങ്കിലും അവരുടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ഈ സീസൺ നൽകിയത് മോശം തുടക്കമാണ്. ഹാട്രിക് വിജയത്തോടെ ബാംഗ്ലൂർ മിന്നുന്ന ഫോം തുടരുകയാണെങ്കിലും നായകന്‍ വിരാട് കോഹ് ലിക്ക് തിളങ്ങാൻ കഴിയുന്നില്ല. സ്വന്തം ബാറ്റിങ് പ്രകടനത്തിന്റെ കാര്യത്തിൽ നിരാശയാണ് ഫലം. മൂന്നാം നമ്പറില്‍ നിന്നും ഇത്തവണ ഓപ്പണിങ്ങിലേക്ക് സ്വയം പ്രൊമോട്ട് ചെയ്‌തെങ്കിലും ഈ റോളില്‍ ഇതുവരെ തിളങ്ങാൻ താരത്തിനായിട്ടില്ല.

ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും ഒരു അർധ സെഞ്ച്വറി പോലും നേടാൻ ആർ സി ബി ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. 33, 33, 5 എന്നിങ്ങനെയാണ് കോലിയുടെ മൂന്ന് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് എതിരായ മൂന്നാമത്തെ കളിയിലാണ് അദ്ദേഹം അഞ്ച് റണ്ണിന് പുറത്തായത്.

സ്വന്തം ബാറ്റിങ് പ്രകടനത്തില്‍ കോഹ് ലി തൃപ്തനല്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ രണ്ടാമത്തെ കളിയിലെ പ്രതികരണത്തിൽ നിന്നു വ്യക്തമായിരുന്നു.

IPL 2021 | ഐപിഎൽ: സഞ്ജുവിന് ഇന്ന് 'ധോണി'യുടെ പരീക്ഷ

കളിക്കിടയിൽ പുറത്തായി ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറവേ താരം ബാറ്റ് കൊണ്ട് കസേര അടിച്ചു തെറിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ താരത്തിന് താക്കീത് ലഭിക്കുകയും ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ 12 ലക്ഷം പിഴയായി ചുമത്തുകയും ചെയ്തിരുന്നു.

മുംബൈയ്‌ക്ക് എതിരായ ആദ്യകളിയില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് പുറത്തായത്. ഹൈദരാബാദിന് എതിരെയാവട്ടെ ഹോള്‍ഡറുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു വിക്കറ്റ്. കോലി ഉയർത്തിയടിച്ച പന്ത് പുറകോട്ടോടി മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

Prithvi Shaw | 'എൻ്റെ ബാറ്റിംഗ് ടെക്നിക് മോശമാണെന്നോർത്ത് ആശങ്കപ്പെട്ടു': പൃഥ്വി ഷാ

ഐ പി എല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും കോഹ് ലിയുടെ ഫോം അത്ര മികച്ചതല്ലെന്നു കാണാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടില്ല. കോവിഡും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനും ശേഷം കഴിഞ്ഞ സീസണിലെ ഐ പി എല്ലിലൂടെയാണ് കോഹ് ലി ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ടൂര്‍ണമെന്റില്‍ ഒരു തവണ മാത്രമേ അദ്ദേഹത്തിനു 90 കടക്കാനായുള്ളൂ.

ഏകദിനത്തില്‍ അർദ്ധ സെഞ്ചുറികൾ നേടുന്നുണ്ടെങ്കിലും അത് സെഞ്ചുറിയിലേക്ക് മാറ്റിയെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ഏകദിനത്തിൽ 2019 ഓഗസ്റ്റ് 14ന് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ആയിരുന്നു കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കളിയില്‍ പുറത്താവാതെ 114 റൺസാണ് അദ്ദേഹം നേടിയത്.

സെഞ്ചുറികൾ ഇല്ലെങ്കിലും കോഹ് ലി റണ്‍സെടുക്കുന്നിടത്തോളം കാലം ആശങ്കയ്ക്കു വകയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത അഭിപ്രായപ്പെട്ടത്. ഏകദിനത്തില്‍ മാത്രം 43 സെഞ്ചുറികൾ നേടിയ കോഹ് ലി സച്ചിന്റെ സെഞ്ചുറികളുടെ റെക്കോർഡ് തകർക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. താരം തന്റെ കളിയോട് കാണിക്കുന്ന അർപ്പണബോധവും പോരാട്ടവീര്യവും അടങ്ങാത്ത വിജയദാഹവുമെല്ലാം താരത്തിനെ ഈ റെക്കോർഡ് തകർക്കുന്നതിൽ സഹായിക്കും.

ഐ പി എല്ലിലേക്കു വന്നാല്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരൻ കൂടിയാണ് കോഹ് ലി. 187 ഇന്നിങ്‌സുകളില്‍ നിന്നും 5949 റൺസാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഐ പി എൽ ചരിത്രത്തിൽ 6000 റൺസെന്ന നാഴികക്കല്ല് പിന്നീടാൻ താരത്തിന് ഇനി വെറും 51 റൺസ് മാത്രമാണ് വേണ്ടത്. ഇത് ഈ സീസണിൽ തന്നെ താരം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനം കൊണ്ട് തന്നെ താരം ഈ നേട്ടം സ്വന്തമാക്കുന്നത് കാണാനാണ് ആരാധകരും കൊതിക്കുന്നത്. ഫോം നഷ്ടപ്പെട്ടു എന്ന് പറഞ്ഞവർക്ക് തന്റെ തകർപ്പൻ പ്രകടനം കൊണ്ട് ഉത്തരം നൽകാനാവും താരത്തിന്റെയും ശ്രമം.

Summary: Virat Kohli not being able to shine as expected as opener for RCB, fails to deliver blazing performances in the first 3 matches
Published by: Joys Joy
First published: April 19, 2021, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories