TRENDING:

IPL 2021| അക്‌സര്‍ പട്ടേലിനും ചെന്നൈ താരത്തിനും കോവിഡ്; ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഐപിഎല്ലിന് തിരിച്ചടി

Last Updated:

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ടീമുകൾ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഡൽഹി ക്യാപ്പിറ്റൽസ് താരം അക്‌സർ പട്ടേലിനും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഒരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ക്യാമ്പിൽ രോഗം ബാധിച്ചതാർക്കാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡൽഹി ക്യാമ്പ് അധികൃതരാണ് അക്സറിൻ്റെ കാര്യം എഎൻഐയോട് അറിയിച്ചത്. താരം ഐസൊലേഷനിലാണെന്നും എല്ലാ മാർഗനിർദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും ടീം അറിയിച്ചു.
advertisement

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ടീമുകൾ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. തൊട്ടടുത്ത ദിവസമാണ് ഡൽഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം.

കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാർച്ച് 28നാണ് അക്സർ പട്ടേൽ മുംബൈയിൽ പരിശീലനം നടത്തുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർന്നത്. എന്നാൽ, ക്യാംപിൽവച്ച് രണ്ടാമതു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. താരത്തെ ഐസൊലേഷനിലേക്ക് മാറ്റി.

advertisement

Also Read- IPL 2021| വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ്

‘കോവിഡ് നെഗറ്റീവ് റിസൾട്ടുമായി മാർച്ച് 28നാണ് ടീം താമസിക്കുന്ന ഹോട്ടലിലെത്തി അക്സർ പട്ടേൽ ടീമിനൊപ്പം ചേർന്നത്. എന്നാൽ, രണ്ടാമതു നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി. അദ്ദേഹത്തെ എല്ലാ മുൻകരുതലുകളോടും കൂടെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ മെഡിക്കൽ ടീം അദ്ദേഹവുമായി സ്ഥിരം സമ്പർക്കം പുലർത്തുന്നുണ്ട്. അദ്ദേഹം എത്രയും വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നു’ – ഡൽഹി ക്യാപിറ്റൽസ് പ്രസ്താവനയിൽ അറിയിച്ചു.

advertisement

ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പർ കിങ്സിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെയും ഐസൊലേഷനിലേക്ക് മാറ്റി. ടീമിന്റെ ഭാഗമായ ഒരാൾക്ക് കോവിഡ് ബാധിച്ച വിവരം ടീം സിഇഒ കാശി വിശ്വനാഥനും സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് താരങ്ങളുമായോ പരിശീലക സംഘാംഗങ്ങളുമായോ സമ്പർക്കമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇയാൾ കോവിഡ് ഫലം അറിയുന്നതിന് മുൻപുതന്നെ മറ്റൊരു നിലയിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read- പാകിസ്ഥാൻ്റെ ജയം പ്രതീക്ഷിച്ച് അക്തർ ലോകകപ്പ് ഫൈനലിൻ്റെ ടിക്കറ്റ് ചോദിച്ചെത്തി; ഹർഭജൻ സിങ്

advertisement

ബിസിസിഐ നടപടിക്രമം അനുസരിച്ച് കോവിഡ് പോസിറ്റീവാകുന്ന താരം ബയോ സെക്യുർ ബബിളിന് പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനിൽ കഴിയണം. രോഗ ലക്ഷണങ്ങൾ കാണുന്ന തീയതി മുതൽ അല്ലെങ്കിൽ സാമ്പിൾ എടുക്കുന്ന തീയതി മുതൽ 10 ദിവസത്തേക്കാണ് ഒരു താരം ഐസൊലേഷനിൽ കഴിയേണ്ടത്. ഈ സമയത്ത് താരം പൂർണമായും വിശ്രമിക്കുകയും വ്യായാമങ്ങളും മറ്റും ഒഴിവാക്കുകയും വേണം.

നേരത്തെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുംബൈയിലെ മത്സരങ്ങൾ നടത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് നിലവിൽ മുംബൈയിലുള്ളത്. ഇവരുടെ ആദ്യ ഘട്ട മത്സരങ്ങൾ മുംബെയിൽ വച്ചാണ് നടക്കുന്നത്. മുംബൈക്ക് പകരം വേറെ വേദി പരിഗണിക്കുന്ന കാര്യത്തിൽ ബിസിസിഐയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary: Axar Patel and CSK Team member tests Covid Positive; tensions arise around conduct of IPL

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| അക്‌സര്‍ പട്ടേലിനും ചെന്നൈ താരത്തിനും കോവിഡ്; ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഐപിഎല്ലിന് തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories