നിലവിൽ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിങ്ങനെ എട്ട് ടീമുകളാണ് ഐ പി എല്ലിൽ കളിക്കുന്നത്. രണ്ട് ടീമുകൾ കൂടി ചേരുന്നതോടെ ഇത് പത്താകും. ഈ സീസണിൽ നടക്കാൻ പോകുന്ന ഐ പി എല്ലിലേക്ക് പുതിയ ടീമുകൾ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള നടപടികൾ ബി സി സി ഐ പൂർത്തിയാക്കിയിരുന്നില്ല. കേരളത്തിൽ നിന്നും ഒരു ടീമിന് സാധ്യത ഉണ്ടോയെന്ന കാര്യം ഇപ്പൊൾ വ്യക്തമായിട്ടില്ല.
advertisement
മെയ് ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മത്സരം. ചെന്നൈ, അഹമ്മദാബാദ്. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങൾ. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും.
അതിനിടെ ഐ പി എല്‍ 14-ാം സീസണിന്റെ മത്സരക്രമം ബി സി സി ഐ പ്രഖ്യാപിച്ചു. എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെയാണ്.
ഏപ്രില്‍ ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറു വേദികളിലായാണ് ടൂര്‍ണമെന്റ്.
ചെന്നൈയാണ് ആദ്യ മത്സരത്തിന് വേദിയാകുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതം നടക്കും. അഹമ്മദാബാദും ഡല്‍ഹിയും എട്ടു മത്സരങ്ങള്‍ക്ക് വീതം വേദിയാകും. മെയ് 30നാണ് 14 ാം സീസണിന്റെ ഫൈനല്‍. ഇത്തവണത്തെ പ്ലേ ഓഫിനും ഫൈനലിനും വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
Also Read- മുൻ ക്രിക്കറ്റ് താരം ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറായി; വിശ്വസിക്കാനാവാതെ ആരാധകർ
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ബി സി സി ഐ തീരുമാനം. പിന്നീട് സാഹചര്യം കൂടി കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമും ആകെയുള്ള ആറ് വേദികളിലെ നാല് വേദികളില്‍ വീതമായിരിക്കും മത്സരങ്ങള്‍ കളിക്കുക. ആകെ 56 ലീഗ് മത്സരങ്ങള്‍. ഒരു ടീമിന് പോലും ഹോം മത്സരം ഉണ്ടാകില്ല. നിഷ്പക്ഷ വേദികളിലാണ് എല്ലാ ടീമുകളും മത്സരങ്ങള്‍ കളിക്കുക.
Summary- Two teams more for IPL. Reports out after BCCI meeting.
