2011 ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ ഭാഗമായിരുന്ന സൂരജ് രൺദീവിനെ ആരും മറന്ന് കാണില്ല. ലങ്കയുടെ ഈ മുൻ വലംകയ്യൻ ഓഫ് സ്പിന്നർ സൂരജ് രൺദീവ് ഉപജീവനത്തിനായി ഓസ്ട്രേലിയയിൽ ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണിപ്പോൾ. സൂരജ് രൺദീവിന് പുറമേ മറ്റ് രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും ഓസ്ട്രേലിയയിലെ മെൽബണിൽ ഈ തൊഴിൽ ചെയ്യുന്നുണ്ട്. ശ്രീലങ്കയുടെ തന്നെ ചിന്തക ജയസിംഗെ, സിംബാബ് വേയുടെ വാഡിംഗ്ടൺ മ്വായെങ്ക എന്നിവരാണ് കുടിയേറ്റത്തിന് ശേഷം ഇതേ തൊഴിൽ ചെയ്യുന്നത്.
ഫ്രഞ്ച് ആസ്ഥാനമായുള്ള ട്രാനൻസ്ദേവ് എന്ന കമ്പനിയിലാണ് മൂവരും പണിയെടുക്കുന്നത്. മൂന്ന് പേരും നിലവിൽ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകൾക്കായി കളിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയയിലെ തങ്ങളുടെ ഉപജീവനത്തിനായി വ്യത്യസ്തമായ ഈ ജോലി തെരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു.
Also Read-
Sreesanth | 38-ാം വയസിലും ശ്രീശാന്തിന്റെ ഈ അത്ഭുത പ്രകടനം എങ്ങനെ അവഗണിക്കും?ലങ്കക്ക് വേണ്ടി 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റുകൾ രൺദീവ് വീഴ്ത്തിയിട്ടുണ്ട്. ഈ വലംകയ്യൻ സ്പിന്നർ 31 ഏകദിനങ്ങളിലും ഏഴ് ടി 20 മത്സരങ്ങളിലും നിന്നായി യഥാക്രമം 36, 7 വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ പി എൽ) ചെന്നൈ സൂപ്പർ കിംഗ്സിനെ (സിഎസ്കെ) പ്രതിനിധീകരിച്ചിരിച്ചും കളിക്കളത്തിലെത്തിയിട്ടുണ്ട്.
മറ്റ് രണ്ടുപേരിൽ നിന്നും വ്യത്യസ്തമായി ജില്ലാ തലത്തിൽ കളിക്കുന്ന ഏക താരവും രൺദീവാണ്. ഓസ്ട്രേലിയയിലെ ഡാൻഡേനോംഗ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് നിലവിൽ ഈ മുൻ അന്താരാഷ്ട്ര താരം പന്തെറിയുന്നത്. വിക്ടോറിയ പ്രീമിയർ ക്രിക്കറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ ക്ലബ് ക്രിക്കറ്റ് ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.
പീറ്റർ സിഡിൽ, ജെയിംസ് പാറ്റിൻസൺ, സാറാ എലിയറ്റ് എന്നിവരാണ് മുമ്പ് ക്ലബ്ബിനായി കളിച്ച പ്രമുഖ ക്രിക്കറ്റ് താരങ്ങൾ.
ഇന്ത്യയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിക്ക് മുമ്പുള്ള തയ്യാറെടുപ്പുകളിൽ അടുത്തിടെ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിനെ സഹായിച്ചെന്ന് 9 ന്യൂസിനോട് സംസാരിക്കവെ രൺദീവ് പറഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കുള്ള ദേശീയ ടീമിന്റെ പരിശീലന സെഷനുകളിലായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ഈ മുൻ താരത്തിന്റെ സേവനങ്ങൾ ഉപയോഗിച്ചത്. എന്നാൽ ആ പരമ്പരയിൽ 2-1 ന്റെ ഐതിഹാസിക വിജയം ഇന്ത്യ നേടുകയായിരുന്നു.
Also Read-
ഇൻസ്റ്റഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്സ്; ആരാധകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്ലി''അവരുടെ ബൗളർമാർക്കെതിരെ പന്തെറിയാനായിരുന്നു ഓസ്ട്രേലിയൻ ബോർഡ് എന്നോട് ആവശ്യപ്പെട്ടത്, അത്തരം അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല'' എന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.
ചിന്തക നമസ്തേ വെറും അഞ്ച് ടി ട്വന്റികളിൽ മാത്രമാണ് ലങ്കൻ കുപ്പായമണിഞ്ഞത്. നേടിയിട്ടുള്ളത് 49 റൺസും. 2002ൽ പാകിസ്ഥാനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച വാഡിംഗ്ടൺ മ്വായെങ്ക 2004 നും 2005 നും ഇടയിൽ മൂന്ന് ഏകദിനങ്ങളിൽ കളിച്ചു. 2005 ൽ ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റിലും കളത്തിലിറങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.