കോവിഡ് -19 നെതിരായ വാക്സിനേഷൻ പ്രോഗ്രാം ഇന്ത്യയിൽ നടന്നു വരികയാണ്. അപകടസാധ്യതയുള്ള ജനസംഖ്യ കൂടുതലുള്ള മേഖലകളിലാണ് നിലവിൽ വാക്‌സിനേഷൻ മുൻഗണന നൽകുന്നത്. ആരോഗ്യ പരിപാലകർ, 60 വയസ്സിനു മുകളിലുള്ളവർ, 45-59 വയസ്സിനിടയിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവർക്കും ഇപ്പോൾ വാക്‌സിൻ നൽകി വരുന്നുണ്ട്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും കാണികളെ പ്രവേശിപ്പിക്കാതെയാണ് ഐപിഎല്‍ നടത്തുന്നത്. നേരത്തെ കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ താരങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്നും കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് 10 ദിവസത്തെ ഐസൊലേഷനാവും അനുവദിക്കുകയെന്നും ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.
advertisement
Also Read- IPL 2021 | കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ; ടീമുകൾക്ക് കോവിഡ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി
നേരത്തെ ഡൽഹി ക്യാപിറ്റൽസ് ടീം ടീമിലെ കളിക്കാർക്ക് വാക്‌സിൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബി സി സി ഐ യെ സമീപിച്ചിരുന്നു. ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇത്തവണ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ടീമുകളെല്ലാം തന്നെ പരിശീലന ക്യാംപും ആരംഭിച്ച് കഴിഞ്ഞു. ഒട്ടുമിക്ക ടീമുകളും പരിശീലന ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ഏകദിന പരമ്പരക്ക് ശേഷമാണ് ക്യാമ്പുകളിൽ എത്തുക. ഈ മാസം 28നാണ് പരമ്പര അവസാനിക്കുക.
ഐ എസ് എൽ വിജയകരമായി നടത്താൻ ഉപയോഗിച്ച ബയോ ബബിൾ സുരക്ഷാ സംവിധാനമാണ് ഇത്തവണ ഐ പി എല്ലിലും ഉപയോഗിക്കുക. ഐ പി എല്‍ ആരംഭിക്കുന്നതിന് മുമ്പ് ഏഴ് ദിവസത്തെ ക്വാറന്റെയ്‌നും താരങ്ങള്‍ നോക്കണം. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കുന്നതുവരെ താരങ്ങള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണ വീതവും താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തും.
ഇത്തവണ ഐ എസ് എല്ലിൽ കോവിഡ് ചെലവ് കളിക്കാരുടെ ശമ്പളത്തേക്കാൾ കൂടുതലായിരുന്നു. ഐ എസ് എല്ലിൽ ഒരു ടീമിലെ കളിക്കാർക്ക് ഒരു സീസണിൽ നൽകാവുന്ന പരമാവധി തുക 16.5 കോടി രൂപയായിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ തുകയാണ് ഈ സീസണിലെ താരങ്ങളുടെ കോവിഡ് പരിശോധനയ്ക്കും അനുബന്ധ കാര്യങ്ങൾക്കുമായി ഐ എസ് എൽ സംഘാടകർ ചെലവിട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 കോടി രൂപയായിരുന്നു ഇത്തവണത്തെ ഐ എസ് എല്ലിലെ കോവിഡ് ചെലവ്.
News summary: BCCI has made it clear that it is not possible to organise inoculation for cricketers and those involved in the 14th edition of Indian Premier League.
