IPL 2021 | കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ; ടീമുകൾക്ക് കോവിഡ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

Last Updated:

മെയ് ഒമ്പതിന് തുടങ്ങുന്ന ഐപിഎല്ലിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മത്സരം

കോവിഡ് പാശ്ചാത്തലത്തിൽ അടുത്ത മാസം നടക്കാൻ പോകുന്ന ഐപിഎൽ സീസണിൽ ടീമുകൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബിസിസിഐ.കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല എങ്കിലും അതിനു വേണ്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ  ബിസിസിഐ ഒരുങ്ങയിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രധാനമായി പറയുന്നത്  കാണികളും കളിക്കാരും തമ്മിൽ സമ്പർക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ്.
ബിസിസിഐയുടെ റിപ്പോർട്ടിൽ പറയുന്നത് -
കളിക്കിടെയോ അല്ലെങ്കിൽ പ്രാക്ടീസ് മത്സരങ്ങൾക്കിടയിലോ കാണികളിൽ ആരെങ്കിലും മൈതാനത്തേക്ക് അതിക്രമിച്ചു കടന്ന് ഏതെങ്കിലുമൊരു കളിക്കാരനുമായി ശാരീരിക സമ്പർക്കമുണ്ടായാൽ ആ കളിക്കാരൻ എത്രയും പെട്ടെന്ന് തന്നെ തൻ്റെ ജഴ്സി മാറ്റുകയും, അത് അണുനശീകരണത്തിന് വേണ്ടി  പ്രത്യേകം ഒരു ബാഗിൽ ആക്കുകയും വേണം. കൂടാതെ ബബ്ബിളിലുള്ള മറ്റു കളിക്കാരുമായി സമ്പർക്കം ഉണ്ടാവുന്നതിന് മുൻപ് തന്നെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയിരിക്കണം. അഥവാ ഇനി കളിക്കാരൻ്റെ ഉപകരണങ്ങളിൽ ആണ് കാണി തോടുന്നതെങ്കിൽ അതും അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ പിന്നീട് ഉപയോഗിക്കാവൂ. 
advertisement
ഗോൾഫ് കോഴ്സ് മാനേജ്മെൻ്റിനും ഉള്ള പ്രത്യേക നിർദേശങ്ങളും ബിസിസിഐ തങ്ങളുടെ റിപ്പോർട്ടിൽ ചേർത്തിയിട്ടുണ്ട്.   ടൂർണമെൻ്റ് നടത്തിപ്പിന് ഒരു തരത്തിലും കൊറോണ ഭീഷണി ആവാതിരിക്കാൻ അതീവ ജാഗ്രതയാണ് ബിസിസിഐ പുലർത്തുന്നത്. ഗോൾഫ് കോഴ്സ് മാനേജ്മെൻ്റ് അവരുടെ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളും നടത്തിപ്പ് രീതികളും ബിസിസിഐ ചീഫ് മെഡിക്കൽ ഓഫീസറുടെ പരിശോധനക്കായി നേരത്തെ തന്നെ സമർപ്പിക്കണം.
advertisement
ഒരു ഗോൾഫ് കോഴ്സ് ഏതെങ്കിലുമൊരു ദിവസം മൊത്തമായോ ഭാഗികമായോ ഐപിഎല്ലിലെ കളിക്കാരുടെ മാത്രം ഉപയോഗത്തിനായി റിസർവ് ചെയ്തു വക്കണം. കളിക്കാരല്ലാതെ വേറെ ആരെയും അന്നേ ദിവസം ഗോൾഫ് കോഴ്സിൽ പ്രവേശിക്കാൻ അനുവദിക്കില്ല. കൂടാതെ അന്നേ ദിവസം ഗോൾഫ് കോഴ്സിലേക്കും തിരിച്ച് ടീമുകൾ താമസിക്കുന്ന ഹോട്ടലിലേക്കും അതാത് ടീമുകൾക്കായി പ്രത്യേകം അനുവദിച്ച വാഹനങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. വഴിയിൽ വേറെ എവിടേയും നിർത്താനും അനുവാദം ഉണ്ടായിരിക്കില്ല.
ഇത് കൂടാതെ മറ്റു പല മാർഗനിർദേശങ്ങളും ബിസിസിഐ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. ഏതായാലും ഒരു വിട്ടുവീഴ്ചയ്ക്കും ഇടം കൊടുക്കാൻ ബിസിസിഐ തയ്യാറാവില്ല എന്ന് തന്നെ പറയാം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ട് തന്നെയാവും ഐപിഎൽ നടക്കുക.
advertisement
മെയ് ഒമ്പതിന് തുടങ്ങുന്ന ഐപിഎല്ലിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മത്സരം. ചെന്നൈ, അഹമ്മദാബാദ്. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങൾ. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും.
advertisement
Summary-BCCI issues Covid-19 SOPs for the franchises and players to follow during IPL2021
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ; ടീമുകൾക്ക് കോവിഡ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement