കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാതിരുന്ന ധോണിക്കും കൂട്ടര്‍ക്കും ഇത്തവണ കരുത്തേകുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും, മൊയീന്‍ അലിയുമാണ്. മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള തരത്തിലുള്ള പ്രകടനമാണ് ജഡേജ പുറത്തെടുത്തിരുന്നത്. ഈയിടെ പ്രശസ്ത മുന്‍ ഇന്ത്യന്‍ താരവും കമന്റെറ്ററുമായ ഹര്‍ഷ ഭോഗ്ലെ രവീന്ദ്ര ജാഡേജയെ 'സര്‍ ജഡേജ' എന്ന് വിശേഷിപ്പിച്ചിരുന്നു. ക്രിക്കറ്റില്‍ ഇത്രയും സീനിയര്‍ ആയിട്ടുള്ള വ്യകതിയുടെ ഈ പ്രതികരണം ക്രിക്കറ്റ് ലോകം ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.
advertisement
Also Read- IPL 2021 | ഐപിഎല്‍ നിര്‍ത്തിവച്ചു; ബിസിസിഐയ്ക്ക് 2000 കോടിയിലേറെ രൂപയുടെ നഷ്ടം
'ഈ സീസണിലെ മികച്ച ഓള്‍റൗണ്ട് പ്രകടനം സര്‍ ജഡേജയുടേതാണ്. അവസാന ഓവറില്‍ 37 റണ്‍സടിക്കുകയും 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതില്‍ എബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഈ സീസണില്‍ ഇതിനെക്കാളും മികച്ച പ്രകടനമില്ല'- ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ.
'ഹര്‍ഷ ഭോഗ്ല നിങ്ങളോട് നന്ദിയുണ്ട്. എന്നാല്‍ നിങ്ങളെന്ന രവീന്ദ്ര ജഡേജയെന്ന് വിളിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നത്' എന്നാണ് ജഡേജ മറുപടിയായി നല്‍കിയത്. ഭോഗ്ലെ ഇതിന് ശരിയെന്ന് മറുപടിയും നല്‍കി.
ഈ സീസണില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങിലും അത്യുഗ്രന്‍ പ്രകടനമാണ് ജഡേജ കാഴ്ച വെച്ചത്. ആര്‍ സി ബിക്കെതിരെ നടന്ന മത്സരത്തില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ഹര്‍ഷല്‍ പട്ടേലിനെ ജഡേജ തന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിയിച്ചിരുന്നു. ഹര്‍ഷലിന്റെ അവസാന ഓവറില്‍ 37 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. അതേ മത്സരത്തില്‍ ബോളിങ്ങില്‍ 13 റണ്‍സ് വഴങ്ങി ഡി വില്ലിയേഴ്സ്, മാക്‌സ്വെല്‍ എന്നിവരുടേതടക്കം മൂന്ന് വിക്കറ്റുകളും താരം പിഴുതു. ടൂര്‍ണമെന്റിലുടനീളം ഷോട്ട് സിംഗിളുകള്‍ക്ക് ശ്രമിക്കുന്ന ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്നമായിരുന്നു ജഡേജ.

