IPL 2021 | ഐപിഎല്‍ നിര്‍ത്തിവച്ചു; ബിസിസിഐയ്ക്ക് 2000 കോടിയിലേറെ രൂപയുടെ നഷ്ടം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നല്‍ സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ബിസിസിഐയ്ക്കു നേരിടേണ്ടിവരിക
ഐപിഎല്ലിന്റെ 14ാം സീസണ്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു പാതിവഴിയില്‍ നിര്‍ത്തിവച്ചത് ബിസിസിഐക്ക് കനത്ത സാമ്പത്തികനഷ്ടം ഉണ്ടയേക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ചാനല്‍ സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ബിസിസിഐയ്ക്കു നേരിടേണ്ടിവരിക.
നാലു ഫ്രാഞ്ചൈസികളിലെ ചില കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ബിസിസിഐക്ക് സ്വീകരിക്കേണ്ടി വന്നത്.
'ഈ സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കേണ്ടി വന്നതു കാരണം ഞങ്ങള്‍ക്കു 2000ത്തിനും 2500നും ഇടയില്‍ കോടികളുടെ നഷ്ടം സഹിക്കേണ്ടി വരും. കൃത്യമായി പറയുകയാണെങ്കില്‍ 2200 കോടിയുടെ അടുത്തായിരിക്കും നഷ്ടം.' ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.
advertisement
ഏപ്രില്‍ 19ന് കോടിയേറിയ 60 മല്‍സരങ്ങളുള്‍പ്പെടുന്ന, 52 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 30നാണ് അവസാനിക്കേണ്ടിയിരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരുന്നു പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടൂര്‍ണമെന്റ് തുടങ്ങി 24 ദിവസവും മൊത്തം 29 മല്‍സരങ്ങളും കഴിയുമ്പോഴേക്കും കോവിഡ് ഐപിഎല്ലിനെ തടസ്സപ്പെടുത്തുകയായിരുന്നു.
ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം 680 കോടി ഡോളര്‍ വരുമെന്നാണ് കണക്ക്. ഏകദേശം 50,180 കോടി രൂപ. ബിസിസിഐക്കും ടീമുകള്‍ക്കും കോടികളുടെ വരുമാനമാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ഓരോ സീസണില്‍ ലഭിക്കുന്നത്. ഐപിഎല്ലിനെ ആരാധകരിലേക്ക് എത്തിക്കുന്ന സ്റ്റാര്‍ സ്പോര്‍ട്സില്‍ നിന്നായിരിക്കും ബിസിസിഐയ്ക്കു ഏറ്റവും വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നത്. 16,347 കോടി രൂപയ്ക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം അഞ്ചു വര്‍ഷത്തേക്കു സ്റ്റാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. പ്രതിവര്‍ഷം 3269.4 കോടി രൂപയാണ് ബിസിസിഐയ്ക്കു ഇതു പ്രകാരം ലഭിക്കുക. 60 മല്‍സരങ്ങളുള്ള സീസണാണെങ്കില്‍ ഒരു മല്‍സരത്തില്‍ നിന്നു മാത്രം ബിസിസിഐയുടെ ഖജനാവിലേക്കു വീഴുന്നത് 54.5 കോടിയായിരിക്കും. ഈ സീസണില്‍ ഇതുവരെ നടന്ന 29 മല്‍സരങ്ങള്‍ക്കും ഈ തുക പ്രകാരം സ്റ്റാര്‍ നല്‍കുകയാണെങ്കില്‍ ആകെ ലഭിക്കേണ്ടിയിരുന്ന 3270 കോടി രൂപയുടെ സ്ഥാനത്തു 1580 കോടി മാത്രമേ ബിസിസിഐയുടെ അക്കൗണ്ടിലെത്തുകയുള്ളൂ. 1690 കോടി രൂപ ബിസിസിഐയ്ക്കു നഷ്ടം സംഭവിക്കും.
advertisement
സമാനമായി ഐപിഎല്ലിന്റ മുഖ്യ സ്പോണ്‍സര്‍മാരും ചൈനീസ് മൊബൈല്‍ കമ്പനിയുമായ വിവോ പ്രതിവര്‍ഷം 440 കോടി രൂപയാണ് കരാര്‍ പ്രകാരം ബിസിസിഐയ്ക്കു നല്‍കി വരുന്നത്. പക്ഷെ പകുതി മല്‍സരങ്ങള്‍ അനിശ്ചിതമായി നീട്ടിയതോടെ ഈ തുകയുടെ പകുതി മാത്രമേ വിവോ ബിസിസിഐയ്ക്കു നല്‍കുകയുള്ളൂ. ഇതു കൂടാതെ ടൂര്‍ണമെന്റിന്റെ മറ്റു പ്രധാന സ്പോണ്‍സര്‍മാരായ അണ്‍അക്കാഡമി, ഡ്രീം 11, ക്രെഡ്, അപ്സ്റ്റോക്സ്, ടാറ്റ മോട്ടോഴേസ് എന്നിവരും 120 കോടിയോളം രൂപ വീതം ബിസിസിഐയ്ക്കു നല്‍കുന്നുണ്ട്. ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതോടെ ഈ തുകയില്‍ നിന്നും നല്ലൊരു ഭാഗം ബിസിസിഐക്ക് നഷ്ടമാകും.
Location :
First Published :
May 05, 2021 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐപിഎല്‍ നിര്‍ത്തിവച്ചു; ബിസിസിഐയ്ക്ക് 2000 കോടിയിലേറെ രൂപയുടെ നഷ്ടം