2018 ന്റെ തുടക്കത്തിൽ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആരാധകർ അമ്പരന്നു. 2015 ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനോട് തോറ്റത് ഡിവില്ലിയേഴ്സ് എന്ന ക്യാപ്റ്റന് സമ്മാനിച്ചത് വലിയ നിരാശയായിരുന്നു. അതേസമയം 2019 ൽ ഇംഗ്ലണ്ടിൽ ഡിവില്ലിയേഴ്സിന്‍റെ ക്യാപ്റ്റൻസിയിൽ ദക്ഷിണാഫ്രിക്ക കിരീടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ അപ്രതീക്ഷിതമായി കളി മതിയാക്കാനായിരുന്നു ഡിവില്ലിയേഴ്സിന്‍റെ തീരുമാനം.
Also See- IPL 2020 ഐപിഎൽ വാതുവെപ്പിൽ രാജ്യവ്യാപക റെയ്ഡ്; ലക്ഷങ്ങൾ പിടിച്ചെടുത്തു
advertisement
വിവിധ ഭാഗങ്ങളിൽ നിന്ന് താൻ നേരിട്ട പ്രതീക്ഷകൾ വളരെ വലുതാണെന്നും ആ സമ്മർദ്ദം താങ്ങാനായില്ലെന്നും ഡിവില്ലിയേഴ്സ് പിന്നീട് പറഞ്ഞു. മറ്റുള്ളവരുടെ ശ്രദ്ധ തന്നിൽ കൂടുതൽ പതിയുന്നത് പ്രകടനത്തെ ബാധിക്കുന്നുവെന്നും പറഞ്ഞാണ് ഡിവില്ലിയേഴ്സ് കളി നിർത്തിയത്. എന്നാൽ ഐപിഎല്ലിൽ തുടരാനുള്ള ഡിവില്ലിയേഴ്സിന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ ആരാധകരെ ആവേശത്തിലാക്കി. ഇപ്പോൾ ബാറ്റുകൊണ്ടുള്ള മാസ്മരിക പ്രകടനം അദ്ദേഹം വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു.
എബി ഡിവില്ലിയേഴ്സ് ശരിക്കുമൊരു സൂപ്പർമാനാണ്. അദ്ദേഹം ഒരു ബാറ്റ്സ്മാനായാണ് ക്രിക്കറ്റിൽ സജീവമായത്. എന്നാൽ മികച്ച ഫീൽഡർ, വിക്കറ്റ് കീപ്പർ അങ്ങനെ കൈവെച്ച മേഖലയിലെല്ലാം താരമായി മാറി. സച്ചിൻ തെണ്ടുൽക്കർ, ബ്രെയിൻ ലാറ, റിക്കി പോണ്ടിംഗ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ തന്നെ സഹതാരമായിരുന്ന ജാക്ക് കാലിസ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി, ഡിവില്ലിയേഴ്സ് തുടക്കം മുതൽ ഒരു ട്രെൻഡ് സെറ്ററായിരുന്നില്ല. ദക്ഷിണാഫ്രിക്ക ഒരിക്കലും സൂപ്പർ താരങ്ങളുടെ ടീമായിരുന്നില്ല (ജോണ്ടി റോഡ്‌സും അലൻ ഡൊണാൾഡും ഒഴികെ).
എന്നാൽ ഡിവില്ലിയേഴ്സ് ചുരുങ്ങിയ കാലയളവിനുള്ളിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ വികാരമായി മാറി. അന്താരാഷ്ട്ര കരിയറിൽ ഡി വില്ലിയേഴ്‌സ് 20,000 ത്തിലധികം റൺസ് നേടിയിട്ടുണ്ട്, ടി2യിൽ പതിനായിരം റൺസ് എന്ന നേട്ടത്തിനരികിലെത്തുകയും ചെയ്തു. ശരിക്കുമൊരു റൺ മെഷീനാണ് ഡിവില്ലിയേഴ്സ് എന്നത് പ്രത്യേകം പറയേണ്ടതില്ല. ഡിവില്ലിയേഴ്സിനെ പോലെ കളിച്ച അധികം കളിക്കാർ മുമ്പ് ഉണ്ടായിട്ടില്ല എന്ന് പറയാനാകില്ല. വിവിയൻ റിച്ചാർഡ്സ്, ഡീൻ ജോൺസ് എന്നിവരൊക്കെ ഡിവില്ലിയേഴ്സിനെ പോലെ ഒരു ചാംപ്യനായി കളിക്കളത്തിൽ നിറഞ്ഞവരാണ്.
മുൻകാലങ്ങളിൽ ക്രിക്കറ്റ് ലോകത്തെ അവരവരുടെ ശൈലിയിൽ ആരാധകരെ ആസ്വാദിപ്പിച്ച മുൻഗാമികളുടെ ഉന്നതരൂപത്തിലുള്ള ഒരു സംഗ്രഹമാണ് ഡിവില്ലിയേഴ്‌സ് എന്നു പറയാം. ഇതാണ് അദ്ദേഹത്തിന്റെ മഹത്വം. ആധുനിക കാലത്തെ എല്ലാം തികഞ്ഞ ബാറ്റ്സ്മാനാണ് എബി ഡിവില്ലിയേഴ്സ്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങാൻ ഡിവില്ലിയേഴ്സ് പദ്ധതിയിടുന്നുണ്ടോ? നൈറ്റ് റൈഡേഴ്സിനെതിരായ തകർപ്പൻ ബാറ്റിങ് കണ്ട ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പോലും ഡിവില്ലിയേഴ്സിനോട് മടങ്ങിയെത്താൻ അഭ്യർത്ഥിച്ചു. 36 വയസ് പിന്നിട്ടിട്ടുപോലും അദ്ദേഹത്തിന്റെ ഫോം കണക്കിലെടുക്കുമ്പോൾ, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ ഡിവില്ലിയേഴ്സിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അധികൃതരും.