advertisement

IPL 2020 RCB vs KKR ഷാർജയിൽ തകർത്ത് ഡിവില്ലിയേഴ്സ്; കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 82 റൺസ് ജയം

Last Updated:

എബി ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവിൽ ബാംഗ്ലൂരിന് കൊൽക്കത്തക്കെതിരെ തകർപ്പൻ വിജയം

എബി ഡി വില്ലിയേഴ്സിന്റെ തകർപ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവിൽ ബാംഗ്ലൂരിന് കൊൽക്കത്തക്കെതിരെ തകർപ്പൻ വിജയം. ബൗളര്‍മാരും കൂടെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്തയെ 112 റണ്‍സില്‍ ഒതുക്കി 82 റണ്‍സിന്റെ വലിയ വിജയമാണ് കോഹ്‍ലിപ്പട നേടിയത്.
33 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്​സിന്‍െറ വെടിക്കെട്ട്​ ഇന്നിങ്​സിന്‍െറ ബലത്തില്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ട്​ വിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി 194 റണ്‍സെടുത്തിരുന്നു. ആരോണ്‍ ഫിഞ്ച്​ (47), ദേവ്​ദത്ത്​ പടിക്കല്‍ (32), നായകന്‍ വിരാട്​ കോഹ്​ലി (33 നോട്ടൗട്ട്​) എന്നിവരും മോശമാക്കിയില്ല.
​കൊല്‍ക്കത്തക്കായി പ്രസീദ്​ കൃഷ്​ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ്​ വീഴ്​ത്തി. സുനില്‍ നരെയ്​ന്‍ ഇല്ലാതെയാണ്​ കൊല്‍ക്കത്ത കളത്തിലിറങ്ങിയത്​.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 RCB vs KKR ഷാർജയിൽ തകർത്ത് ഡിവില്ലിയേഴ്സ്; കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 82 റൺസ് ജയം
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement