TRENDING:

IPL 2021 | രാജസ്ഥാനെതിരെ 189 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ സൂപ്പർ കിങ്ങ്സ്, ചേതൻ സക്കറിയക്ക് മൂന്ന് വിക്കറ്റ്

Last Updated:

നിലവില്‍ രണ്ട് കളികളില്‍ നിന്ന് ഒരു ജയവും തോല്‍വിയുമായി ലീഗില്‍ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ചെന്നൈ ടീം നേടിയത്. 33 റൺസെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ എട്ട് ബോളിൽ നിന്ന് 20 റൺസെടുത്ത ബ്രാവോയാണ് ചെന്നൈ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി ചേതൻ സക്കറിയ മൂന്നും, ക്രിസ് മോറിസ് രണ്ടും വിക്കറ്റുകൾ നേടി.
advertisement

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീം പതിയെയാണ് തുടങ്ങിയത്. പവർപ്ലേ തീരുന്നതിനു മുന്നേ തന്നെ ഓപ്പണർമാരെ രാജസ്ഥാൻ ടീം മടക്കിയിരുന്നു. സ്കോർ 25ൽ എത്തിയപ്പോൾ ഓപ്പണർ റുതുരാജ് ഗെയ്ക്വാടിനെ മുസ്താഫിസുർ റഹ്‌മാൻ സ്ലോ ബോളിലൂടെ ശിവം ഡൂബെയുടെ കൈകളിൽ എത്തിച്ചു. ഗെയ്ക്വാട് ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ 13 പന്തിൽ നിന്നും 10 റൺസ് മാത്രം നേടിയാണ് പുറത്തായത്. ഇതോടെ ഈ സീസണിൽ മൂന്ന് കളികളിൽ നിന്നും 20 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

advertisement

IPL 2021 | തന്ത്രം അതാണെങ്കിൽ സക്സേനയോ, ഷമിയോ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യട്ടെ; രാഹുലിന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നെഹ്‌റ

വിക്കറ്റ് നഷ്ടപ്പെട്ടത്തിന് ശേഷം ഡൂപ്ലെസി ബൗളർമാരെ കടന്നാക്രമിച്ച് കളിക്കാൻ തുടങ്ങിയെങ്കിലും അധികനേരം ക്രീസിൽ പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞില്ല. 17 പന്തിൽ 33 റൺസെടുത്ത ഡൂപ്ലെസിയെ ക്രിസ്സ് മോറിസാണ് കൂടാരം കയറ്റിയത്. പിന്നീട് ക്രീസിൽ എത്തിയ മൊയീൻ അലിയും സുരേഷ് റെയ്‌നയും ചെന്നൈ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും പത്താം ഓവറിൽ സ്‌കോർ 78ൽ നിൽക്കുമ്പോൾ രാഹുൽ തെവാത്തിയ ഈ കൂട്ടുകെട്ട് തകർത്തു. 26 റൺസെടുത്ത മൊയീൻ അലിയാണ് റിയാൻ പരാഗിന്റെ ക്യാച്ചിലൂടെ പുറത്തായത്.

advertisement

IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരു ടീമിലും മാറ്റങ്ങൾ ഒന്നുമില്ല

ചേതൻ സക്കറിയ എറിഞ്ഞ പതിനാലം ഓവർ വഴിത്തിരിവായി. സുരേഷ് റെയ്ന, അമ്പാട്ടി റായുടു എന്നീ രണ്ട് വന്മരങ്ങളെയാണ് താരം വീഴ്ത്തിയത്. റായുടു 27 റൺസും റെയ്ന 18 റൺസും നേടിയാണ് പുറത്തായത്. അതിനു ശേഷം ചെന്നൈ സ്കോറിങ് പതിയെയായി. നായകൻ ധോണി ഇന്നും ആരാധകരെ നിരാശപ്പെടുത്തി. 17 ബോളിൽ 18 റൺസ് മാത്രം നേടാനേ താരത്തിന് കഴിഞ്ഞുള്ളു.

advertisement

നിലവില്‍ രണ്ട് കളികളില്‍ നിന്ന് ഒരു ജയവും തോല്‍വിയുമായി ലീഗില്‍ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. കണക്കുകൽ എടുത്താല്‍ രാജസ്ഥാന് എതിരെ സി എസ്‌ കെയ്ക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. 23 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 14ലും വിജയം സി എസ്‌ കെയ്ക്കായിരുന്നു. ഒമ്പത് കളികളില്‍ രാജസ്ഥാനും ജയിച്ചുകയറി. എന്നാല്‍ യു എ ഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം രാജസ്ഥാനായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Chennai super kings set 189-run target for Rajasthan royals.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | രാജസ്ഥാനെതിരെ 189 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ സൂപ്പർ കിങ്ങ്സ്, ചേതൻ സക്കറിയക്ക് മൂന്ന് വിക്കറ്റ്
Open in App
Home
Video
Impact Shorts
Web Stories