IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരു ടീമിലും മാറ്റങ്ങൾ ഒന്നുമില്ല

Last Updated:

കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജോസ് ബട്‌ലറുടെ വെടിക്കെട്ടില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം രാജസ്ഥാൻ നേടിയിരുന്നു.

ചെന്നൈക്കെതിരെ ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ഇറങ്ങുന്നത്. റോബിൻ ഉത്തപ്പയ്ക്ക് ചെന്നൈ ജേഴ്സിയിൽ അരങ്ങേറാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. റുതുരാജ് ഗെയ്ക്വാട് തന്നെയാണ് ഡ്യുപ്ലസ്സിക്കൊപ്പം ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുന്നത്. മത്സരം അൽപ്പസമയത്തിനകം ആരംഭിക്കും.
ഐ പി എല്‍ പതിനാലാം സീസണില്‍ കളിച്ച രണ്ടു വീതം മത്സരങ്ങളില്‍ ഇരുടീമും ഓരോ കളികള്‍ ജയിച്ചപ്പോള്‍ സി എസ്‌ കെ നാലാം സ്ഥാനക്കാരും രാജസ്ഥാന്‍ അഞ്ചാമതുമാണ്. തോറ്റു കൊണ്ട് തുടങ്ങിയ രണ്ട് ടീമുകളും അവസാന കളികളില്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തു തരിപ്പണമാക്കി വിട്ട ആത്മവിശ്വാസത്തില്‍ ധോണിയും സംഘവും ഇറങ്ങുമ്പോള്‍ ഡല്‍ഹിയെ തോല്‍പ്പിച്ച കരുത്തിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണും എം എസ് ധോണിയും നായകന്മാരായി നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് മത്സരത്തിന്റെ പ്രധാന സവിശേഷത.
advertisement
ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ ചെന്നൈ ടീമിലെ ഇരുന്നൂറാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തിലൂടെ ധോണി സി എസ് കെയ്ക്കായി 200 മത്സര നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ, ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെന്നൈയെ നയിച്ചിരുന്നത് റെയ്‌ന ആയിരുന്നു. ഐ പി എല്ലിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള റെയ്‌നക്ക് രണ്ട് സിക്സുകൾ കൂടി നേടിയാൽ ഐ പി എല്ലിൽ 200 സിക്സുകൾ പൂർത്തിയാക്കാനാവും.
advertisement
88 റൺസ് കൂടി നേടിയാൽ രാജസ്ഥാൻ റോയൽസ് താരം ഡേവിഡ് മില്ലർക്ക് ഐ പി എല്ലിൽ 2000 റൺസ് തികയ്ക്കാൻ കഴിയും. ദീപക് ചഹറിന്റെ പ്രകടനം ഇന്ന് രാജസ്ഥാന് കടുത്ത വെല്ലുവിളി ആയേക്കും. ന്യൂബോളിൽ നല്ല സ്വിങ്ങുകളുമായി തകർപ്പൻ ഫോമിലാണ് താരമിപ്പോൾ. പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ നാല് ഓവറുകളിൽ നിന്ന് ഒരു മെയ്‌ഡൻ ഓവർ അടക്കം 13 റൺസ് വിട്ടു കൊടുത്ത് നാല് വമ്പനടിക്കാരെയാണ് ചഹർ വീഴ്ത്തിയത്.
advertisement
സ്റ്റോക്സിന്റെ അഭാവം രാജസ്ഥാന് വൻ തിരിച്ചടി ആയേക്കും. പരുക്കേറ്റ് പുറത്തായ താരം നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്ങ്സ് - രാജസ്ഥാന്‍ റോയല്‍സ് നേര്‍ക്കുനേര്‍ പോരുകളില്‍ മുന്‍തൂക്കം സി എസ്‌ കെയ്‌ക്കാണ്. ഇരു ടീമുകളും 24 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ 14 എണ്ണത്തില്‍ ചെന്നൈയും പത്തില്‍ രാജസ്ഥാനും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജോസ് ബട്‌ലറുടെ വെടിക്കെട്ടില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം രാജസ്ഥാൻ നേടിയിരുന്നു.
News summary: Rajasthan Royals won the toss and decided to bowl first.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരു ടീമിലും മാറ്റങ്ങൾ ഒന്നുമില്ല
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement