ഒരു ദശാബ്ദത്തിലധികം ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നിറഞ്ഞു നിന്ന താരമായിരുന്നു സൈമണ്ട്സ്. ബംഗ്ലാദേശ്, ശ്രീലങ്കൻ ടീമും സൈമണ്ട്സിന് ആദരമർപ്പിച്ചിരുന്നു. സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച ടെസ്റ്റ്റ്റ് മത്സരത്തിന് മുമ്പ് ഒരു മിനുട്ട് മൗനം ആചരിച്ചാണ് താരങ്ങൾ മത്സരം തുടങ്ങിയത്.
സൈമണ്ട്സ് അടക്കം മൂന്ന് മുൻ താരങ്ങളാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്ത് ഈ വർഷം വിട പറഞ്ഞത്. ഇതിഹാസ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ, റോഡ്നി മാർഷ് എന്നിവർക്ക് പിന്നാലെയായിരുന്നു സൈമണ്ട്സിന്റെ അപ്രതീക്ഷിത വിയോഗം.
Also Read-എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം
ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. ക്വീന്‍സ്ലാന്‍ഡിലെ ടൗൺസ് വില്ലെയിലുള്ള വീട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read-ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ് അന്തരിച്ചു; മരണം വീടിനടുത്തുണ്ടായ കാറപകടത്തിൽ
198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്സ് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് ചെന്നൈ കളിക്കാൻ ഇറങ്ങുന്നത്. നാല് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, മഹീഷ് തീക്ഷണ, ഡ്വെയ്ൻ ബ്രാവോ എന്നിവരെ പുറത്തിരുത്തി പകരം നാരായൺ ജഗദീശൻ, മിച്ചൽ സാന്റ്നർ, പ്രശാന്ത് സോളങ്കി, ജൂനിയർ മലിംഗ എന്നറിയപ്പെടുന്ന മതീശ പതിരാന എന്നിവരാണ് ഇവർക്ക് പകരം ടീമിലിടം നേടിയത്.