TRENDING:

IPL 2020| ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബൗളർ ആര്? ഡേവിട് ഹസ്സി തിരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്സ് താരം

Last Updated:

ഐപിഎല്ലിൽ കെകെആറിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് നരെയ്ൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ആരെന്ന ചോദ്യത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേശകൻ ഡേവിഡ് ഹസ്സിക്ക് ഒരു മറുപടിയേ ഉള്ളൂ, സുനിൽ നരെയ്ൻ! . ഐപിഎല്ലിൽ നൈറ്റ് റൈഡേഴ്സ് താരമാണ് നരെയ്ൻ.
advertisement

You may also like:ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരൻ; പറയുന്നത് റോബിൻ ഉത്തപ്പ

Tu jaan le tu kaun hai, #TuFanNahiToofanHai#KKR #HaiTaiyaar #Dream11IPL pic.twitter.com/9cfFAVrY4P

— KolkataKnightRiders (@KKRiders) September 9, 2020

advertisement

നരെയ്നെ കുറിച്ച് ഹസ്സിയുടെ വാക്കുകൾ ഇങ്ങനെ, "ലോകത്തിലെ ട്വന്റി-20 ബൗളർമാരിൽ ഏറ്റവും മികച്ച താരമാണ് നരെയ്ൻ. അദ്ദേഹം നൈറ്റ് റൈഡേഴ്സിനൊപ്പം ഉള്ളത് സന്തോഷകരമാണ്."

ഐപിഎല്ലിൽ കെകെആറിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് നരെയ്ൻ. 110 മത്സരങ്ങളിൽ നിന്നായി 122 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. തുടർച്ചയായ സീസണുകളിൽ നൈറ്റ് റൈഡേഴ്സിന് വേണ്ടി ഓൾറൗണ്ടർ വേഷം അലങ്കരിക്കുന്നത് നരെയ്നാണ്.

advertisement

ഓൾറൗണ്ടർ ആണെങ്കിലും നരെയ്ന്റെ കഴിവ് ബൗളിങ്ങിലാണെന്ന് ഹസ്സി പറയുന്നു. 2012 മുതൽ നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുന്ന താരമാണ് നരെയ്ൻ.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബൗളർ ആര്? ഡേവിട് ഹസ്സി തിരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്സ് താരം
Open in App
Home
Video
Impact Shorts
Web Stories