IPL 2020| ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരൻ; പറയുന്നത് റോബിൻ ഉത്തപ്പ
- Published by:Naseeba TC
- news18-malayalam
Last Updated:
രാജസ്ഥാൻ റോയൽസിന് വേണ്ടി ആദ്യ ഐപിഎല്ലിന് ഒരുങ്ങുകയാണ് ജയ്സ്വാൾ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണം. ഇന്ത്യൻ ടീമിന് ഭാവി വാഗ്ദാനമായേക്കാവുന്ന താരത്തെ കുറിച്ച് പറയുകയാണ് റോബിൻ ഉത്തപ്പ.
പതിനെട്ടുകാരൻ യശശ്വി ജെയ്സ്വാളിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഉത്തപ്പ കാണുന്നത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ 154 പന്തിൽ 203 റൺസ് നേടിയതോടെയാണ് ജയ്സ്വാളിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിക്കുന്നത്.
"IPL will bring back normalcy into our lives."
From teaming up with captain @stevesmith49 to an upcoming star in @yashasvi_j, senior @rajasthanroyals batsman @robbieuthappa tells @Moulinparikh why this season is truly special.#Dream11IPL
Full video🎥👉 https://t.co/WrAdqo9jSW pic.twitter.com/MS4vrHMlzv
— IndianPremierLeague (@IPL) September 11, 2020
advertisement
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം എ ലിസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിൽ ജയ്സ്വാളിനെ എത്തിച്ചു. 2020 അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി ജയ്സ്വാൾ. ആറ് മത്സരങ്ങളിൽ നിന്നായി 400 റൺസാണ് ഈ ബാറ്റ്സ്മാൻ അടിച്ചു കൂട്ടിയത്.
ഇതോടെ ഐപിഎല്ലിലേക്കും ജയ്സ്വാളിന് വഴി തുറന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി ആദ്യ ഐപിഎല്ലിന് ഒരുങ്ങുകയാണ് ജയ്സ്വാൾ. ജയ്സ്വാളിന്റെ പ്രകടനം വിലയിരുത്തിയാണ് ഉത്തപ്പയുടെ പ്രവചനം.
advertisement
ഇന്ത്യൻ ക്രിക്കറ്റിൽ നിർണായ സ്വാധീനമാകാൻ പോകുന്ന താരമാണ് ഈ പതിനെട്ടുകാരനെന്ന് ഉത്തപ്പ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ കൗമാരക്കാരന് ഐപിഎൽ കൂടുതൽ അറിവും അനുഭവവും നൽകുമെന്ന് ഉത്തപ്പ പ്രതീക്ഷിക്കുന്നു.
Location :
First Published :
September 11, 2020 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരൻ; പറയുന്നത് റോബിൻ ഉത്തപ്പ