മാര്‍ച്ച് 26, ഏപ്രില്‍ 1 തീയതികളിലായിട്ടാണ് വാംഖഡെയിലെ 19 ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയതെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. മാര്‍ച്ച് 26ന് നടത്തിയ ടെസ്റ്റിൽ മൂന്നു പേരുടെയും ഏപ്രില്‍ ഒന്നിന് നടത്തിയതിൽ അഞ്ചു പേരുടെയും ഫലമാണ് പോസിറ്റീവായത്. ഉടന്‍ തന്നെ ഇവരെയെല്ലാം ഐസൊലേഷനിലാക്കി.
ഇവർക്ക് പകരം വേറെ ആൾക്കാരെ എത്രയും വേഗം കണ്ടെത്താനും അസോസിയേഷൻ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ രീതിയില്‍ ഒരു വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചു കഴിഞ്ഞതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
advertisement
Also Read- 'ധോണിയെ എപ്പോൾ കണ്ടാലും ആദ്യം കാണുന്ന അതേ ആവേശം'; ചിത്രങ്ങൾ പങ്കുവച്ച് രവീന്ദ്ര ജഡേജ; വൈറൽ
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മുംബൈ ഐപിഎല്‍ മത്സരങ്ങൾക്ക് വേദിയാവുന്നത് നേരത്തേ തന്നെ ആശങ്കള്‍ക്കിടയാക്കിയിരുന്നു. മുംബൈയെ വേദിയാക്കി നിലനിര്‍ത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരം അടുത്ത വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. നിലവിലെ ചാംമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകള്‍ക്കും അവരുടെ ഹോംഗ്രൗണ്ടില്‍ മത്സരങ്ങൾ ഉണ്ടാകില്ല. നിഷ്പക്ഷ വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആണ് മൽസരങ്ങൾ നടക്കുന്നത്.
വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നടത്താൻ ഉദ്ദേശിച്ചിരുന്ന മല്‍സരങ്ങള്‍ മറ്റൊരു വേദിയിലേക്കു ബിസിസിഐ മാറ്റുമോയെന്നാണ് ഇനി അറിയാനുള്ളത്.
പ്ലേഓഫ് , ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലേക്കു മല്‍സരങ്ങള്‍ മാറ്റുകയെന്നത് ബിസിസിഐയ്ക്കു മുന്നിലുള്ള മികച്ച ഓപ്ഷനാണ്. ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഹോംഗ്രൗണ്ടല്ല ഈ സ്‌റ്റേഡിയമെന്നതും മറ്റൊരു അനുകൂല ഘടമാണ്.
News Summary: Huge blow to IPL ; Ground staff at Wankhede tests Covid Positive

