IPL 2021| 'ധോണിയെ എപ്പോൾ കണ്ടാലും ആദ്യം കാണുന്ന അതേ ആവേശം'; ചിത്രങ്ങൾ പങ്കുവച്ച് രവീന്ദ്ര ജഡേജ; വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
2009ൽ താൻ ചെന്നൈ ടീമിൻ്റെ കൂടെ ചേർന്നപ്പോൾ അന്ന് ധോണിയെ കണ്ടപ്പോൾ എത്ര ആവേശം തോന്നിയോ അത്രക്ക് തന്നെ ഇന്നലെ കണ്ടപ്പോഴും തോന്നുന്നു. അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു താരം കുറിച്ചത്.
ഐപിഎല്‍ പതിനാലാം സീസണില്‍ ക്വറന്റീന് ശേഷം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം ചേർന്നു. പരിശീലനം തുടങ്ങിയ ജഡേജ ധോണിക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ധോണിയെ ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങൾ പങ്കുവച്ചത്. 2009ൽ താൻ ചെന്നൈ ടീമിൻ്റെ കൂടെ ചേർന്നപ്പോൾ അന്ന് ധോണിയെ കണ്ടപ്പോൾ എത്ര ആവേശം തോന്നിയോ അത്രക്ക് തന്നെ ഇന്നലെ കണ്ടപ്പോഴും തോന്നുന്നു. അതിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു താരം കുറിച്ചത്.
ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ജനുവരിയില്‍ കൈവിരലിന് പരിക്കേറ്റ ജഡേജ മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഫീൽഡിൽ തിരിച്ചെത്തിയിരിക്കുന്നത്. കൈവിരലിലെ പരിക്കിനെ തുടര്‍ന്ന് ജഡേജ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്. സിഎസ്‌കെ ക്യാമ്പില്‍ ചേരും മുമ്പുതന്നെ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം ആരംഭിച്ചിരുന്നു.
advertisement
പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തായിരുന്ന ജഡേജക്ക് തിരികെ ടീമിലേക്കുള്ള വഴി അത്ര എളുപ്പമാവില്ല. ജഡേജയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിൽ അവസരം കിട്ടിയ വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവച്ചത്. ഏകദിനത്തിൽ ക്രുനാൽ പാണ്ഡ്യയും തനിക്ക് കിട്ടിയ അവസരം നല്ലത് പോലെ ഉപയോഗിച്ചു. ജഡേജയുടെ മികവിൽ ക്യാപ്റ്റൻ കോഹ്‌ലിക്കും ടീം മാനേജ്മെൻ്റിനും സംശയങ്ങൾ ഒന്നുമില്ലെങ്കിലും ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് താരം അത്യുഗ്രൻ പ്രകടനം നടത്തിയാലെ ടീമിലിടം ലഭിക്കുകയുള്ളൂ. താരത്തിന് തൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ വേദിയാകും സീസണിലെ ഐപിഎൽ.
advertisement
അതേസമയം ധോണിയുടെ ക്യാപ്റ്റൻസിയുടെ കീഴിൽ കളിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇംഗ്ലീഷ് ഓൾ റൗണ്ടറായ മോയിൻ അലിയും രംഗത്തെത്തിയിരുന്നു. മിക്ക ക്രിക്കറ്റ് താരങ്ങളും ധോണിയുടെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതവരുടെ കളി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മോയിൻ അലി പറഞ്ഞു. ഈ സീസണിൽ ചെന്നൈക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ താരത്തെ ഏഴ് കോടിക്കാണ് ചെന്നൈ സ്വന്തമാക്കിയത്.
Whenever i meet him it feels like i m meeting him for the first time!Still Same excitement when i met him in 2009.#bonding #respectforever pic.twitter.com/Obmh9PIVAR
— Ravindrasinh jadeja (@imjadeja) April 2, 2021
advertisement
ഐപിഎല്ലിൻ്റെ ഉദ്ഘാടന സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി കഴിഞ്ഞ വർഷമൊഴികെ എല്ലാ വർഷങ്ങളിലും ടീമിനെ പ്ലേ ഓഫിൽ എത്തിച്ചിട്ടുണ്ട്. ധോണിക്ക് കീഴിൽ ടീം മൂന്ന് കിരീടങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സീസണിൽ ടീം പാടെ നിറം മങ്ങി പോയിരുന്നു. നിലവില്‍ മുംബെെയില്‍ പരിശീലനത്തിലാണ് ചെന്നെെ താരങ്ങള്‍. കഴിഞ്ഞ സീസണിൽ ഏറ്റ ക്ഷീണം മറികടക്കാൻ കച്ച കെട്ടി തന്നെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇതിനായി തങ്ങളുടെ ക്യാമ്പ് മറ്റു ടീമുകൾക്ക് മുൻപ് തന്നെ മാർച്ച് ആദ്യ വാരത്തിൽ ടീം തുടങ്ങിയിരുന്നു. ടീം ക്യാപ്റ്റൻ ധോണി ആദ്യ ദിവസം മുതൽ തന്നെ ക്യാമ്പിലുണ്ട്.
advertisement
ഐപിഎല്‍ പതിനാലാം സീസണിന് ഏപ്രില്‍ ഒമ്പതിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്‌ഘാടന മത്സരം. തൊട്ടടുത്ത ദിവസം ഡല്‍ഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
ചെന്നൈ സ്‌ക്വാഡ്
എം എസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എങ്കിടി, മൊയീന്‍ അലി, കൃഷ്‌ണപ്പ ഗൗതം, സാം കറന്‍, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പൂജാര, മിച്ചല്‍ സാന്‍റ്‌നര്‍, ജോഷ് ഹെയ്സൽവുഡ്, ഋതുരാജ് ഗെയ്‌ക്‌വാദ്, ജഗദീശന്‍ എന്‍, കെ എം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിഷാന്ത്, എം ഹരിശങ്കര്‍, കെ ഭഗത് വര്‍മ്മ.
advertisement
News Summary: Raveendra Jadeja joins Chennai camp; Shares photos of him with Dhoni quoting that whenever he sees Dhoni, he feels the same way when met him for the first time.
Location :
First Published :
April 03, 2021 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
 IPL 2021| 'ധോണിയെ എപ്പോൾ കണ്ടാലും ആദ്യം കാണുന്ന അതേ ആവേശം'; ചിത്രങ്ങൾ പങ്കുവച്ച് രവീന്ദ്ര ജഡേജ; വൈറൽ



