എന്നാല്‍ ഇപ്പോള്‍ ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ വിട്ടു നിന്നേക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കിയത്.
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ അനുസരിച്ച് ഓഗസ്റ്റ് അവസാനം വരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. അതിനാല്‍ തന്നെ രണ്ട് വഴികളാണ് ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബി സി സി ഐക്ക് മുന്നിലുള്ളത്. ഒന്ന് സെപ്റ്റംബറിന്റെ രണ്ടാം ആഴ്ച മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത് മുന്‍പ് വരെ. രണ്ടാമത്തെ വഴി നവംബര്‍ മധ്യത്തിന് ശേഷം നടത്തുക എന്നതാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.
advertisement
ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത് എന്ന് ആഷ്‌ലേ ഗില്‍സ് പറഞ്ഞു. ഇം?ഗ്ലണ്ടിന്റെ ഭാവി പര്യടനങ്ങളെല്ലാം തയ്യാറായി കഴിഞ്ഞുവെന്നും പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പര്യടനങ്ങള്‍ നടന്നാല്‍ കളിക്കാര്‍ അവിടെ ഉണ്ടാവുമെന്നും ഗില്‍സ് വിശദീകരിച്ചു. ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയും ടി20 ലോകകപ്പും ആഷസും അടക്കമുള്ള പരമ്പരകള്‍ ഇംഗ്ലണ്ടിന് മുന്നിലുണ്ട്.
ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ബോര്‍ഡിന്റെ നിലവിലെ തീരുമാനം. നിരവധി ഇംഗ്ലണ്ട് താരങ്ങളാണ് ഐ പി എല്ലിന്റെ ഭാഗമായി ഉണ്ടായിരുന്നത്. കെ കെ ആര്‍ ടീമിന്റെ നായകന്‍ ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗന്‍ ആയിരുന്നു. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് രാജസ്ഥാന്‍ ടീമാണ്. രാജസ്ഥാന്റെ നെടും തൂണുകളായ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നീ ഇംഗ്ലണ്ട് താരങ്ങളുടെ സേവനം രാജസ്ഥാന് നഷ്ടമായേക്കും.