അന്ധേരി യാരി റോഡിലുളള മോറിസിന്റെ ഫ്ലാറ്റിൽ വാതുവെപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്‌ആർഎച്ച്) തമ്മിലുള്ള മത്സരത്തിൽ മൂവരും പന്തയം സ്വീകരിച്ചതായി കണ്ടെത്തി.
ഫ്ലാറ്റിൽ നിന്ന് നിരവധി ഫോണുകളും രണ്ട് ടാബ് ലെറ്റുകളും 9,000 രൂപയും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ ഐപിസി 420, 465, 468, 471, 34 എന്നീ വകുപ്പുകളും ചൂതാട്ട നിയമത്തിലെ 4, 5 വകുപ്പുകളും ചേർത്ത് കേസെടുത്തു. മെട്രോപൊളിറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു.
advertisement
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധസേനയും ലോക്കല്‍ പൊലീസും രാജ്യവ്യാപക റെയ് നടത്തിവരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയിഡിൽ നൂറിലധികം പേർ പിടിയിലായി. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു