TRENDING:

IPL 2021 | രാജസ്ഥാൻ റോയൽസിന് സന്തോഷവാർത്ത; ജോഫ്ര ആർച്ചർ ആദ്യ നാലു മത്സരത്തിന് ശേഷം തിരിച്ചെത്തിയേക്കും

Last Updated:

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വലത് കൈ ഞരമ്പിനുള്ളില്‍ ഇരുന്നിരുന്ന ഗ്ലാസ് കഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലിൽ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് സന്തോഷവാർത്ത. ഇന്ത്യക്കെതിരായ പരമ്പരയിൽ പരിക്കേറ്റ് പുറത്ത് പോയ രാജസ്ഥാൻ ബൗളിംഗിന്റെ നെടും തൂണായ ജോഫ്ര ആർച്ചർ ആദ്യ നാല് മത്സരങ്ങൾ കഴിയുമ്പോഴേക്കും ടീമിൽ തിരിച്ചെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ക്രിക് ഇൻഫോയാണ് താരത്തെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
advertisement

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വലത് കൈ ഞരമ്പിനുള്ളില്‍ ഇരുന്നിരുന്ന ഗ്ലാസ് കഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ജനുവരിയിലാണ് ആര്‍ച്ചറുടെ കൈക്ക് പരിക്കേറ്റത്. വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ടാങ്ക് പൊട്ടിയാണ് പരിക്കേറ്റത്. പരിക്കും വച്ചുകൊണ്ടായിരുന്നു ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ ആര്‍ച്ചര്‍ കളിച്ചത്.

Also Read- IPL 2021| താരലേലത്തിൽ ആരും എടുത്തില്ല; ഒടുവിൽ ജേസൺ റോയിക്ക് വഴി തുറന്ന് സൺറൈസേഴ്സ്

advertisement

ഇന്ത്യക്കെതിരെ നാല് ടെസ്റ്റുകള്‍ ആര്‍ച്ചര്‍ കളിച്ചു. അഞ്ചു ടി20കളിലും ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഏകദിന പരമ്പരയില്‍ കൈമുട്ടിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് ആര്‍ച്ചറെ മാറ്റി നിര്‍ത്തി. എന്നാല്‍ ആര്‍ച്ചറുടെ കൈമുട്ടിലെ പരിക്കിന്‍റെ കാര്യത്തില്‍ ഇപ്പോഴും കൂടുതല്‍ വിശദീകരണങ്ങളൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ചക്കുശേഷം ആര്‍ച്ചര്‍ പരിശീലനം പുനരാരംഭിക്കുമെന്നും ഇതിനുശേഷമെ കൈമുട്ടിലെ പരിക്കിന്‍റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ 9നാണ് ഐ പി എല്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 12ന് പഞ്ചാബ് കിംഗിസിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. 2018ലാണ് ആർച്ചർ രാജസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ആര്‍ച്ചറില്ലാത്ത മത്സരങ്ങള്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള റോയല്‍സിന് കടുപ്പം തന്നെയാകും.

advertisement

Also Read- IPL 2021 | എവിടെയോ കണ്ട് മറന്ന ഒരു ജേഴ്സി; പഞ്ചാബ് കിങ്സിന്‍റെ പുതിയ ജേഴ്സി ഏറ്റെടുത്ത് ട്രോളന്മാർ

ഇത്തവണ റെക്കോർഡ് തുകയ്ക്ക് ലേലത്തിലെടുത്ത ക്രിസ് മോറിസും, ബെൻ സ്റ്റോക്സുമാണ് രാജസ്ഥാൻ നിരയിൽ ആർച്ചറുടെ അഭാവത്തിൽ ബൗളിംഗിന് ചുക്കാൻ പിടിക്കുക. ഈ വർഷം നടന്ന താര ലേലത്തിൽ സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടറായ ക്രിസ് മോറിസ്സിനെ ഐ പി എൽ ചരിത്രത്തിലെതന്നെ റെക്കോർഡ് തുകയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ നേട്ടം കരസ്ഥമാക്കിയത്.

advertisement

മറ്റൊരു സന്തോഷകരമായ വാര്‍ത്തയും രാജസ്ഥാനെ തേടിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐ പി എല്‍ കളിക്കുവാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷത്തെ ലേലത്തിലാണ് രാജസ്ഥാൻ റോയൽസ് ടീം താരത്തെ ഒരുകോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Archer had finger surgery on Monday in England, is expected to miss at least the first four matches of the Royals' schedule.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | രാജസ്ഥാൻ റോയൽസിന് സന്തോഷവാർത്ത; ജോഫ്ര ആർച്ചർ ആദ്യ നാലു മത്സരത്തിന് ശേഷം തിരിച്ചെത്തിയേക്കും
Open in App
Home
Video
Impact Shorts
Web Stories