ഐ പി എല്‍ താരലേലത്തില്‍ ആരും ടീമിൽ എടുക്കാതിരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും ഒടുവില്‍ ഐ പി എല്ലിലേക്ക്. താരത്തിന് വീണ്ടും ഐ പി എല്ലിലേക്ക് വഴി തുറന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദാണ്. പരുക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടർ മിച്ചല്‍ മാര്‍ഷിന് പകരമാണ് റോയിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.
ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം ഡേവിഡ് വാർണർക്കു കൂട്ടായി റോയിയേയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സണ്‍റൈസേഴ്സിനാവും.
ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയില്‍ ബെയര്‍സ്റ്റോ - റോയ് സഖ്യം മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് താരത്തിന് ഐ പി എല്ലിലെ ഓഫറും എത്തുന്നത്. താരത്തിന്റെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് സൺറൈസേഴ്സ് റോയിയെ സ്വന്തമാക്കിയത്.
'മുഖ്യമന്ത്രി പിണറായി ഭീരു; എനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ല': രമേശ് ചെന്നിത്തല
നേരത്തെ, ഫെബ്രുവരിയിൽ ഐ പി എല്‍ താരലേലം കഴിഞ്ഞതിന് ശേഷം ഐ പി എല്ലിന്‍റെ ഭാഗമാകാൻ കഴിയില്ലെന്നത് വലിയ നാണക്കേടായി തോന്നുന്നു എന്നാണ് റോയ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗമായിരുന്ന റോയ് വ്യക്തിപരമായ കാരണങ്ങളാല്‍ ഐ പി എല്ലില്‍ നിന്ന് അവസാന നിമിഷമാണ് പിനമാറിയത്. പിന്നീട് ഡാനിയേല്‍ സാംസ് ആണ് റോയിക്ക് പകരക്കാരനായി ഡല്‍ഹി ടീമിലെടുത്തത്.
IPL 2021 | എവിടെയോ കണ്ട് മറന്ന ഒരു ജേഴ്സി; പഞ്ചാബ് കിങ്സിന്‍റെ പുതിയ ജേഴ്സി ഏറ്റെടുത്ത് ട്രോളന്മാർ
ഇത്തവണ താരലേലത്തിന് മുമ്പേ തന്നെ റോയിയെ ഡല്‍ഹി ഒഴിവാക്കിയിരുന്നു. ഡാനിയേല്‍ സാംസിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഡല്‍ഹി കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ, ലേലത്തിന് എത്തിയപ്പോള്‍ റോയിക്കായി ടീമുകളാരും രംഗത്തെത്തിയില്ല.
റോയിയുടെ സഹതാരമായ മോയിൻ അലിയെ ഏഴ് കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയും ചെയ്തു. 2017ൽ ഗുജറാത്ത് ലയണ്‍സിലൂടെ ഐ പി എല്ലില്‍ 2017ൽ അരങ്ങേറിയ റോയ് പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനായും (2018ൽ) കളിച്ചു. ഇതുവരെ, എട്ട് ഐ പി എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോയ് 29.83 ശരാശരിയില്‍ 179 റണ്‍സ് നേടിയ താരം ഒരു അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച രീതിയിൽ ആണ് താരം ബാറ്റ് ചെയ്തത്. ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി റോയിയും ബെയർസ്റ്റോയും ചേർന്ന് തകർപ്പൻ തുടക്കം ആണ് നൽകിയിരുന്നത്. ടി20 ശൈലിയിൽ തട്ട് തകർപ്പൻ ബാറ്റിംഗ് ആണ് പുറത്തെടുത്തിരുന്നത്.
ഏപ്രിൽ ഒമ്പതിനാണ് ഐ പി എല്ലിന്റെ പതിനാലാം പതിപ്പിന് തിരി തെളിയുന്നത്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മത്സരം. ചെന്നൈ, അഹമ്മദാബാദ്. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങൾ. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.