TRENDING:

IPL Auction 2021| ഐപിഎൽ ലേലത്തിൽ മിന്നിത്തിളങ്ങിയ അധികം അറിയപ്പെടാത്ത മൂന്ന് ഇന്ത്യൻ താരങ്ങൾ

Last Updated:

ചില ഇന്ത്യന്‍ കളിക്കാരും അമ്പരപ്പിക്കുന്ന രീതിയില്‍ ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രങ്ങളായി. അധികം അറിയപ്പെടാത്ത മൂന്ന് ഇന്ത്യൻ താരങ്ങളും ലേലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അവരെ കുറിച്ച് നോക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഐ പി എല്‍ 2021 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. അന്ന് ഡല്‍ഹി ടീമാണ് യുവിയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്.
advertisement

Also Read- IPL Auction | IP L ലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രിതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂസീലന്‍ഡ് താരം കൈല്‍ ജാമിസനാണ് ഇത്തവണ ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 15 കോടി രൂപയ്ക്കാണ് ജാമിസണെ സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സനാണ് ഉയര്‍ന്ന തുക ലഭിച്ച നാലാമത്തെ താരം.

advertisement

ഐപിഎല്‍ 2021 സീസണിലേക്കുള്ള ലേലത്തില്‍ അപ്രതീക്ഷിതമായ പല കളിക്കാരും കോടികളുടെ ലേലത്തുകയാണ് സ്വന്തമാക്കിയത്. ചില ഇന്ത്യന്‍ കളിക്കാരും അമ്പരപ്പിക്കുന്ന രീതിയില്‍ ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രങ്ങളായി. അധികം അറിയപ്പെടാത്ത മൂന്ന് ഇന്ത്യൻ താരങ്ങളും ലേലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അവരെ കുറിച്ച് നോക്കാം.

ഷാരുഖ് ഖാൻ‌‌

ഐപിഎല്ലില്‍ ഇതേവരെ കളിച്ചിട്ടില്ലാത്ത ഈ താരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും അധികം സുപരിചിതനല്ല. ഐ പി എല്‍ ലേലത്തില്‍ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് റാഞ്ചിയ ഷാരൂഖ് ഖാന്‍ തമിഴ്‌നാട് കളിക്കാരനാണ്. 20 ലക്ഷം രൂപ അടിസ്ഥാന വിലയിരുണ്ടായിരുന്ന ഷാരൂഖ് ഖാനുവേണ്ടി ടീമുകള്‍ മത്സരിച്ച് ലേലം വിളിക്കുന്നുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഷാരൂഖ് ഖാന് തുണയായി. അടുത്തിടെ സമാപിച്ച സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഷാരൂഖ് ഖാന്‍ ആയിരുന്നു.

advertisement

Also Read- IPL Auction 2021 | ഐപിഎല്ലിൽ കളിക്കാൻ വീണ്ടുമൊരു ടെൻഡുൽക്കർ; അർജുൻ മുംബൈ ഇന്ത്യൻസിൽ

ഇരുപത്തിയഞ്ചുകാരനായ താരം മധ്യനിരയില്‍ കളിപ്പിക്കാന്‍ അനുയോജ്യനായ കളിക്കാരനാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനോടുള്ള ആരാധന കൊണ്ട് ഈ പേര് കിട്ടിയ താരം ജൂനിയര്‍ തലത്തില്‍ നീന്തലില്‍ ദേശീയ ചാമ്പ്യന്‍ കൂടിയായിരുന്നു. 2012ല്‍ ജൂനിയര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റിലൂടെ ശ്രദ്ധേയനായി. 2014ല്‍ തമിഴ്‌നാട്ടിനായി അരങ്ങേറി. ആദ്യ കളിയില്‍ ഗോവയ്‌ക്കെതിരെ 8 പന്തില്‍ നിന്നും 21 റണ്‍സാണ് അടിച്ചുകൂട്ടിയത്. 31 ടി20 മത്സരങ്ങളില്‍ നിന്നായി 293 റണ്‍സ് നേടിയിട്ടുണ്ട്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ 19 പന്തില്‍ നിന്നും 40 റണ്‍സ് നേടിയതാണ് ഐപിഎല്‍ ലേലത്തിലും പ്രതിഫലിച്ചത്.

advertisement

ചേതൻ സഖറിയ

രാജസ്ഥാൻ റോയൽസ് 1.2 കോടി രൂപയ്ക്കാണ് സൗരാഷ്ട്രയുടെ പേസറെ സ്വന്തമാക്കിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നാണ് 12 വിക്കറ്റുകളാണ് ചേതൻ നേടിയത്. വിദർഭക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഇടംകൈയൻ പേസറാണ് ചേതൻ സക്കറിയ. രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവുമാണ് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. അവസാനം ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് ചേതൻ സഖറിയയെ ഒപ്പം ചേർക്കുകയായിരുന്നു.

കൃഷ്ണപ്പ ഗൗതം

advertisement

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൃഷ്ണപ്പ ഗൗതം എന്ന ഓൾറൗണ്ടര്‍ എത്തിയത് 9.25 കോടി രൂപയ്ക്ക്. ഐ പി എല്‍ ലേല ചരിത്രത്തില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിലായിരുന്നു കര്‍ണാടക താരം. ഗൗതമിനെ പഞ്ചാബ് നിലനിര്‍ത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ലേലത്തില്‍ ഗൗതമിന് വലിയ ഡിമാന്‍ഡായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈയുമായി അവസാന നിമിഷം വരെ മത്സരിച്ചു. പക്ഷേ, ഓഫ് സ്പിന്‍ ആള്‍ റൗണ്ടറെ ചെന്നൈ വിട്ടുകൊടുത്തില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെടിക്കെട്ട് ബാറ്റിംഗ് നടത്താനും ഗൗതമിന് കഴിയുമെന്നതാണ് ആകര്‍ഷണം. കഴിഞ്ഞ സീസണില്‍ ലോവര്‍ ഓര്‍ഡറില്‍ തണുപ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ചെന്നൈയുടേത്. ഇംഗ്ലണ്ട് ആള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ ഏഴ് കോടിക്ക് ചെന്നൈ സ്വന്തമാക്കിയതിന് ശേഷമാണ് ഗൗതമിനായി അതിലും കൂടുതല്‍ കാശെറിഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Auction 2021| ഐപിഎൽ ലേലത്തിൽ മിന്നിത്തിളങ്ങിയ അധികം അറിയപ്പെടാത്ത മൂന്ന് ഇന്ത്യൻ താരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories