IPL Auction | IP L ലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രിതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Last Updated:
രസകരമായ നിരവധി കമന്റുകളാണ് പേരിലെ ഈ സാമ്യതയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഇന്ന് വളരെയധികം ശ്രദ്ധ ആകർഷിച്ച ഒരു ലേലം വിളി നടന്നു. പേരു മാറ്റിയ പഞ്ചാബ് കിംഗ്സ് ശ്രദ്ധേയമായി ആ ലേലം വിളി ഏറ്റെടുത്തത്. പ്രിതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്സ് 5.25 കോടി രൂപയ്ക്ക് ഷാരുഖ് ഖാനെ ലേലത്തിൽ വിളിച്ചപ്പോൾ ഇളകിയത് ട്വിറ്റർ ലോകമാണ്. വലം കൈയൻ ബാറ്റ്സ്മാനും റൈറ്റ് ആം ഓഫ് സ്പിന്നറുമായ ഷാരുഖ് ഖാനെയാണ് പ്രിതി സിന്റെ സ്വന്തം ടീമിലേക്ക് എത്തിച്ചത്. ബോളിവുഡ് താരം ഷാരുഖ് ഖാന്റെ പേരിനോട് സമാനമായ പേരാണ് എന്നുള്ളതാണ് ഈ ക്രിക്കറ്റ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇരുപത് ലക്ഷം രൂപയായിരുന്നു ഈ താരത്തിന്റെ അടിസ്ഥാന വില.
അതേസമയം, രസകരമായ നിരവധി കമന്റുകളാണ് പേരിലെ ഈ സാമ്യതയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. 'അവസാനം, വീറും സാറയും കണ്ടുമുട്ടി' എന്നായിരുന്നു ഒരു കമന്റ്. യഷ് ചോപ്ര സിനിമയിൽ ഷാരുഖ് ഖാനും പ്രിതി സിന്റയും നായിക - നായകൻമാരായി എത്തിയത് ഈ പേരുകളിൽ ആയിരുന്നു. 'സിനിമയിൽ പ്രിതി സിന്റയ്ക്ക് എസ് ആർ കെ തുടക്കം നൽകി, ഐ പി എല്ലിൽ എസ് ആർ കെയ്ക്ക് പ്രിതി സിന്റ തുടക്കം നൽകുന്നു' - മറ്റൊരാൾ കുറിച്ചു. വളരെ രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്
advertisement
Shahrukh Khan earns big and how! 👍
He joins @PunjabKingsIPL for INR 5.25 Cr. @Vivo_India #IPLAuction pic.twitter.com/uHcOJ7LGdl
— IndianPremierLeague (@IPL) February 18, 2021
അതേസമയം, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കളിക്കാൻ വഴിയൊരുങ്ങി. ഇന്നു നടന്ന താരലേലത്തിൽ അർജുൻ ടെൻഡുൽക്കറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതോടെ ആണിത്.
advertisement
SRK in Punjab 😂 pic.twitter.com/8IHu0jmsYH
— Irfan (@Iam_SyedIrfan) February 18, 2021
2008 മുതൽ 2013 വരെ പിതാവ് പ്രതിനിധീകരിച്ച ഫ്രാഞ്ചൈസിയിൽ അർജുൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ലേലത്തിന് മുമ്പു തന്നെ പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച അർജുൻ ഇടത് കൈയ്യൻ ബാറ്റ്സ്മാനും ഇടത് കൈ മീഡിയം ഫാസ്റ്റ് ബോളറുമാണ്.
advertisement
Finally Veer & Zaara met. 😀#IPLAuction
— Aditya Saha (@adityakumar480) February 18, 2021
ധർമ്മശാലയിലെ എൻസിഎ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്ത അർജുൻ ഹിമാചൽ പ്രദേശിലെ അക്കാദമി ഗെയിമുകളിൽ തന്റെ വേഗതയും കൃത്യതയും കൊണ്ട് മതിപ്പുളവാക്കി. 2017 ജനുവരിയിൽ അഡ്‌ലെയ്ഡിലെ ബ്രാഡ്‌മാൻ ഓവലിൽ സിസിഐ ഇലവനെ പ്രതിനിധീകരിച്ച അദ്ദേഹം ഓപ്പണറായി 48 റൺസ് നേടുകയും നാലു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
advertisement
മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ് എന്നിവരാണ് അർജുൻ ടെൻഡുൽക്കർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്റർമാർ. ബ്രിസ്ബെയ്ൻ സെന്റർ ഓഫ് എക്സലൻസിൽ ജോലി ചെയ്തിരുന്ന ബയോമെക്കാനിക്സിൽ പിഎച്ച്ഡി നേടിയ എൻസിഎയിൽ നിന്നുള്ള ലെവൽ -3 പരിശീലകനായ അതുൽ ഗെയ്ക്വാഡുമായി അർജുൻ പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സുബ്രോട്ടോ ബാനർജിക്കൊപ്പം അർജുൻ പരിശീലനം നേടിയിട്ടുണ്ട്.
ഐ പി എൽ പതിനാലാം സീസണിലെ താരലേലം ഇന്ന് ചെന്നൈയിൽ നടന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ക്രിസ് മോറിസിന്. രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. ഓസീസ് താരം ഗ്ലെൻ മാക്സ്വെലിന് റെക്കോർഡ് തുകയിട്ട് ആർ സി ബി. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെലിനെ ആർ സി ബി വാങ്ങിയത്. മറ്റൊരു ഓസീസ് താരം സ്റ്റീവൻ സ്മിത്തിന് 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി. ന്യൂസിലാൻഡ് താരം കെയ്ൽ മിൽനെയെക്കു വേണ്ടി 15 കോടിയാണ് ആർ സി ബി മുടക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2021 10:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction | IP L ലേലത്തിൽ ഷാരുഖ് ഖാനെ വാങ്ങി പ്രിതി സിന്റ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ