കൊൽക്കത്ത താരം പാറ്റ് കമ്മിൻസിന്റെ ക്യാച്ച് നേടുന്നതിനിടയിൽ തലയിടിച്ചു വീണ സഞ്ജുവിനോടാണ് താനും വീണതിനെ കുറിച്ച് സച്ചിന് പറഞ്ഞത്. പതിനെട്ടാം ഓവറിലെ ടോം കറന്റെ അവസാന പന്താണ് കമ്മിൻസ് ബൗണ്ടറി കടത്താനായി അടിച്ചത്.
പന്ത് കയ്യിലൊതുക്കാൻ പിന്നിലേക്ക് ഉയർന്നു ചാടിയ സഞ്ജു തലയിടിച്ചു താഴെ വീഴുകയായിരുന്നു. ക്യാച്ച് നേടിയ സഞ്ജുവിനടുത്തേക്ക് സഹതാരങ്ങൾ ഓടിയെത്തി. 92 ലോകകപ്പിനിടയിൽ താനും ഇതുപോലെ വീഴുന്നതിന്റെ ദൃശ്യവും സച്ചിന് പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിന്റെ ബ്രില്യന്റ് ക്യാച്ച് എന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്.
advertisement
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പതിവ് പ്രകടനം കാഴ്ച്ച വെക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. കൊൽക്കത്ത ഉയർത്തിയ 175 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഒമ്പതിന് 137 റൺസെടുക്കാനെ സാധിച്ചുള്ളു.
You may also like:തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര; കൊൽക്കത്തയ്ക്ക് 37 റൺസ് ജയം
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ് നടത്തിയ സഞ്ജുവിന് ഇത്തവണ എട്ട് റൺസ് മാത്രം എടുക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ സ്റ്റീവൻ സ്മിത്ത്(3), തെവാത്തിയ(14) റൺസുമെടുത്ത് പുറത്തായി.
ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറിൽ ആറിന് 174 റൺസാണ് കൊൽക്കത്ത നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഒമ്പതിന് 137 റൺസെടുക്കാനെ സാധിച്ചുള്ളു.