advertisement

IPL 2020 | തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര; കൊൽക്കത്തയ്ക്ക് 37 റൺസ് ജയം

Last Updated:

കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ നായകൻ സ്റ്റീവൻ സ്മിത്ത്(മൂന്ന്) മലയാളി താരം സഞ്ജു വി സാംസൺ(8) തെവാത്തിയ(14) എന്നിവർ നിരാശപ്പെടുത്തി.

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നുംജയം. കൊൽക്കത്ത ഉയർത്തിയ 175 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഒമ്പതിന് 137 റൺസെടുക്കാനെ സാധിച്ചുള്ളു. പുകൾപെറ്റ രാജസ്ഥാൻ മുൻനിര ബാറ്റ്സ്മാൻമാർ കാര്യമായ ചെറുത്തുനിൽപ്പ് നടത്താതെ മടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ നായകൻ സ്റ്റീവൻ സ്മിത്ത്(മൂന്നു) മലയാളി താരം സഞ്ജു വി സാംസൺ(8) തെവാത്തിയ(14) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്തയ്ക്ക് 20 ഓവറിൽ ആറിന് 174 റൺസ് നേടി. 47 റൺസെടുത്ത ശുഭ്മാൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഇയൻ മോർഗൻ പുറത്താകാതെ 34 റൺസും ആന്ദ്രെ റസൽ 24 റൺസും നേടി. നിതീഷ് റാമ 22 റൺസെടുത്ത് പുറത്തായി.
രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റെടുത്തു. കൊൽക്കത്തയുടെ ടോപ് സ്കോറർ ശുഭ്മാൻ ഗില്ലിനെയും ദിനേഷ് കാർത്തിക്കിനെയുമാണ് ആർച്ചർ പുറത്താക്കിയത്. നാല് ഓവറിൽ വെറും 18 റൺസ് മാത്രമാണ് ഇംഗ്ലീഷ് ബൌളർ വഴങ്ങിയത്. വൻ സ്കോർ എന്ന ലക്ഷ്യത്തിലേക്കു മുന്നേറിയ കൊൽക്കത്തയെ തടഞ്ഞുനിർത്തിയത് ആർച്ചർ തന്നെയാണ്. രാജസ്ഥാനുവേണ്ടി രാജ്പൂത്ത്, ഉനദ്കത്ത്, കുറാൻ, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. . പഞ്ചാബിനെതിരെ കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ ഇന്നിറങ്ങിയത്.
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുന്ന ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഇന്ന് ഇറങ്ങിയത്. ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന കരുത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് എതിരെ 200 റണ്‍സിന് മുകളില്‍ രാജസ്ഥാന്‍ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര; കൊൽക്കത്തയ്ക്ക് 37 റൺസ് ജയം
Next Article
advertisement
'രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ‌ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം': അഡ്വ. ബി എൻ ഹസ്കർ
'രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ‌ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം': അഡ്വ. ബി എൻ ഹസ്കർ
  • സി.പി.എം. പാർട്ടിയിൽ രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കപ്പെടുന്നുവെന്ന് ബി എൻ ഹസ്കർ ആരോപിച്ചു

  • മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയതോടെ സമ്മർദ്ദം നേരിട്ടെന്നും ആർ എസ് പിയിൽ ചേരുമെന്ന് പറഞ്ഞു

  • യഥാർത്ഥ ഇടതുപക്ഷം സിപിഎം അല്ലെന്നും പാർട്ടിയുടെ നയവ്യതിയാനത്തെ വിമർശിച്ച് പാർട്ടി വിട്ടതായി വ്യക്തമാക്കി

View All
advertisement