IPL 2020 | അടുത്ത എംഎസ് ധോണിയോ? എംസ്ഡിയുമായുള്ള താരതമ്യത്തെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത്
- Published by:Naseeba TC
- news18-malayalam
Last Updated:
ധോണിയുമായുള്ള താരതമ്യത്തെ കുറിച്ച് സഞ്ജുവിന് എന്താണ് പറയാനുള്ളത്?
ഐപിഎൽ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടവരിൽ ഒരാൾ മലയാളി താരം സഞ്ജു സാംസൺ ആണ്. സഞ്ജുവിന്റെ ഇടിവെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ മികച്ച പ്രകടനം നടന്നത്.
രണ്ട് മത്സരങ്ങളിലായി 159 റൺസാണ് 25 കാരനായ സഞ്ജു സ്വന്തമാക്കിയത്. പതിനാറ് സിക്സുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു. ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ 32 ബോളിൽ 74 റൺസ് നേടിയാണ് സഞ്ജു ആദ്യമായി എല്ലാവരേയും ഞെട്ടിച്ചത്. പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ 42 ബോളിൽ നേടിയത് 85 റൺസ്.
മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബറ്റ്സ്മാൻ കൂടിയാണെന്നായിരുന്നു സഞ്ജുവിന്റെ ആദ്യ മത്സരത്തിലെ പ്രകടനം കണ്ട ശേഷം ഗൗതം ഗംഭീർ പ്രതികരിച്ചത്. സഞ്ജു അടുത്ത എംഎസ് ധോണിയാണെന്ന് 14 വർഷം മുമ്പേ പറഞ്ഞിരുന്നതായി ശശി തരൂരും ട്വീറ്റ് ചെയ്തു.
advertisement
You may also like:IPL 2020| അടുത്ത ധോണിയല്ല; ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ: തരൂരിനോട് ഗൗതം ഗംഭീർ
ധോണിയുമായുള്ള താരതമ്യത്തെ കുറിച്ച് സഞ്ജുവിന് എന്താണ് പറയാനുള്ളത്? ഏതൊരു യുവതാരവും ആഗ്രഹിക്കുന്ന താരതമ്യത്തെ കുറിച്ച് സഞ്ജുവിന് മറ്റൊന്നാണ് പറയാനുള്ളത്.
You may also like:സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ
ധോണിയെ പോലെ കളിക്കാൻ മറ്റാർക്കും ആകില്ല. അത് എളുപ്പവുമല്ല. ആരും അതിന് ശ്രമിക്കില്ല. ധോണിയെ പോലെ കളിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമാണ് അദ്ദേഹം. സ്വന്തം ഗെയിമിൽ മാത്രമാണ് താൻ ഫോക്കസ് ചെയ്യുന്നത്. ഓരോ മത്സരത്തിലും തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും എങ്ങനെ മികച്ച പ്രകടനം നടത്താം എന്നും മാത്രമാണ് ആലോചിക്കുന്നത്.
advertisement
View this post on Instagram
Aaj 11 Royals ko intezaar hoga Knights ka. 👀 #HallaBol #RoyalsFamily #RRvKKR #IPL2020
advertisement
ഇന്ത്യൻ ടീമിൽ ഇടം നേടാൻ സെലക്ടർമാരുടെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയെന്ന തോന്നലും സഞ്ജുവിനില്ല. ചിലപ്പോൾ ഉണ്ടാകും ചിലപ്പോൾ ഇല്ല എന്ന് മാത്രമാണ് സഞ്ജുവിന്റെ മറുപടി. ടീമിന് വേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഏത് ടീമിനൊപ്പം കളിച്ചാലും ടീമിന്റെ വിജയത്തിന് വേണ്ടി കളിക്കുക. ഇപ്പോൾ ഐപിഎല്ലിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും സഞ്ജു പറയുന്നു.
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്.
Location :
First Published :
September 30, 2020 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | അടുത്ത എംഎസ് ധോണിയോ? എംസ്ഡിയുമായുള്ള താരതമ്യത്തെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത്