തുടർച്ചയായ മൂന്നാം മത്സരത്തിലും കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ തുടക്കമിട്ട സ്റ്റോക്സിനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയ കാർത്തിക്കാണ് മത്സരം ജയിക്കാമെന്ന ആത്മവിശ്വാസം കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. സ്റ്റോക്സിന്റെ ബാറ്റിലുരഞ്ഞ് ബൗണ്ടറിയിലേക്ക് നീങ്ങിയ പന്ത്, ഇടതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്താണ് കാർത്തിക് കൈപ്പിടിയിലാക്കിയത്. കൊൽക്കത്തയുടെ തലവരമാറ്റിയ വിക്കറ്റായിരുന്നു ഇത്.
കാർത്തിക്കിന്റെ അതിശയകരമായ പ്രകടനത്തെ അഭിനന്ദിച്ച് ആരാധകരും എത്തി. മത്സരത്തിൽ കാർത്തിക് വിക്കറ്റ് കീപ്പിംഗിൽ എംഎസ് ധോണിയെ മറികടന്നു. കാർത്തിക്കിൻറെ പ്രകടനത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ കുറിച്ചത് ഇങ്ങനെയാണ്
advertisement
‘ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ മാത്രമേ ഇതിനു മുൻപ് പക്ഷികളെ കണ്ടിട്ടുള്ളൂ. ഇന്ന് യുഎഇയിലും ഗ്രൗണ്ടിലൂടെ പറക്കുന്നൊരു പക്ഷിയെ കണ്ടു. എന്തൊരു ക്യാച്ച്'
കാർത്തിക് ഈ പ്രകടനത്തിലൂടെ മത്സരത്തിൻറെ ശ്രദ്ധ മുഴുവൻ കവർന്നിരിക്കുകയാണെന്നാണ് ഒരാൾ കുറിച്ചത്. ഈ ഐപിഎല്ലിലെ മനോഹരമായ ക്യാച്ചുകളിലൊന്നാണ് ഇതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.