TRENDING:

IPL 2020| 'കൊൽക്കത്തയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തതിൽ ഖേദമില്ല'; ഡേവിഡ് വാർണർ

Last Updated:

എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബൗളിംഗാണ് ഞങ്ങളുടെ ശക്തി. എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല-വാർണർ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: ഐപിഎൽ 13ാം സീസണിലെ എട്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിൽ ഖേദമില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. അബുദാബിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഏഴ് വിക്കറ്റിന് കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തി.
advertisement

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടാനെ കഴിഞ്ഞുള്ളു. അതേസമയം ടീമിനെ പിന്തുണയക്കുന്നതായി വാർണർ പറഞ്ഞു. തങ്ങളുടെ ശക്തി ബൗളിംഗിലാണെന്നും വാർണര്‍ പറഞ്ഞു. എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബൗളിംഗാണ് ഞങ്ങളുടെ ശക്തി. എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല-വാർണർ പറഞ്ഞു.

ഹൈദരാബാദ് മുന്നോട്ടുവെച്ച വിജയ ലക്ഷ്യം കൊൽക്കത്ത 18 ഓവറിൽ മറികടന്നു. അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ വിജയശിൽപി. വിക്കറ്റ് അവസാനം വരെ നിലനിർത്താൻ കഴിയുമെങ്കിൽ മത്സരത്തിൽ വിജയിക്കാമെന്ന് കൊൽക്കത്ത ടീം കാണിച്ചു തന്നതായി വാർണർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈദരാബാദിനെ കുറഞ്ഞ റൺസിന് ഒതുക്കിയതിന്റെ ക്രെഡിറ്റ് കൊൽക്കത്തയിലെ ബൗളർമാർക്കാണ്. പാറ്റ് കമ്മിന്‍സ് നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| 'കൊൽക്കത്തയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തതിൽ ഖേദമില്ല'; ഡേവിഡ് വാർണർ
Open in App
Home
Video
Impact Shorts
Web Stories