'ക്യാമറമാനായി നായകന്‍'; ശുഭ്മാന്‍ ഗില്ലിന്റെ അഭിമുഖത്തിന് ക്യാമറ ചലിപ്പിച്ച് രോഹിത്

Last Updated:

രോഹിത് ശര്‍മയാണ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കും ടീമിനെ നയിക്കുന്നത്

വെല്ലിംഗ്ടണ്‍: ഇന്ത്യാ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുക. സ്ഥിരം നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കും ടീമിനെ നയിക്കുന്നത്. യുവതാരം ശുഭ്മാന്‍ ഗില്‍ നാളെ ദേശീയ ടീമില്‍ അരങ്ങേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ ഗില്‍ പരിശീലനശേഷം യൂസ്‌വേന്ദ്ര ചാഹലിന്റെ ചാറ്റ് ഷോയായ ചാഹല്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ ആത്മവിശ്വാസം പ്രകടിപിക്കുകയും ചെയ്തു. 19 കാരനായ ശുഭ്മാന്‍ തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും ടീമില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചുമാണ് സംസാരിച്ചത്.
Also Read: പോരടിച്ച് താരങ്ങളുടെ ഭാര്യമാര്‍; ശ്രീലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി
മികച്ച സ്വീകരണമാണ് ടീമില്‍ നിന്ന് ലഭിച്ചതെന്നും താരം പറഞ്ഞു. എന്നാല്‍ ചാഹല്‍ ടിവിയിലെ ഈ എപ്പിസോഡ് ചിത്രീകരിച്ച ക്യാമറമാന്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയണ്. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ നായകനാണ് ക്യാമറയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കിയത്.
advertisement
advertisement
Dont Miss: ഐപിഎല്‍ വാതുവെയ്പ്പ്: വിലക്ക് അഞ്ചു വര്‍ഷമായി ചുരുക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്നു സുപ്രീംകോടതി 
കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക ഗില്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശീലനത്തിനുശേഷം താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും ഗില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യുവതാരത്തിനൊപ്പം മൂന്നാം ഏകദിനത്തില്‍ ധോണിയും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ക്യാമറമാനായി നായകന്‍'; ശുഭ്മാന്‍ ഗില്ലിന്റെ അഭിമുഖത്തിന് ക്യാമറ ചലിപ്പിച്ച് രോഹിത്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement