സഞ്ജു സാംസൺ: 25കാരനായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് താരമാണ്. അമ്പരപ്പിക്കുന്ന ഫോമിലുള്ള സഞ്ജു ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 167 റൺസ് നേടിയിട്ടുണ്ട്. രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 200 ലധികം സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റൺസ് നേടിയത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയത്തിലേക്ക് ടീമിനെ നയിച്ചതിലും സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി.
advertisement
രാഹുൽ തെവാതിയ: ഈ സീസണിൽ ശ്രദ്ധേയനായ മറ്റൊരു രാജസ്ഥാൻ ബാറ്റ്സ്മാനാണ് രാഹുൽ തെവതിയ. റോയൽസിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് 77 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഷെൽഡൻ കോട്രെലിനെതിരെ അഞ്ച് സിക്സറുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിലൂടെ അദ്ദേഹം ഒറ്റ രാത്രികൊണ്ട് താരമായി മാറി.
ഇഷാൻ കിഷൻ: നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിലെ ശ്രദ്ധേയനായ യുവബാറ്റ്സ്മാനാണ് ഇഷാൻ കിഷന്‍. സൂപ്പർ ഓവറിൽ മുംബൈ പരാജയപ്പെട്ട ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരത്തിലെ ഇഷാന്റെ 99 റൺസ് പ്രകടനം ഈ സീസണിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ഇതുവരെ കളിച്ച രണ്ട് ഇന്നിംഗ്‌സുകളിൽ 140 ലധികം സ്ട്രൈക്ക് റേറ്റിലായി 127 റൺസ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഗെയിമുകളിൽ ഇഷാന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്.
ദേവ്ദത്ത് പടിക്കൽ: ഈ വർഷത്തെ ഐപിഎൽ പതിപ്പിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു യുവതാരമാണ് ദേവ്ദത്ത് പടിക്കലാണ്. ഈ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച 20 കാരൻ നിലവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ളൂർ ടോപ് സ്കോററാണ്. ഈ ഇടംകൈയ്യൻ കർണാടക ബാറ്റ്സ്മാൻ ചലഞ്ചേഴ്സിനായി മൂന്ന് കളികളിൽ നിന്ന് 111 റൺസ് നേടിയിട്ടുണ്ട്. രണ്ട് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്
ശുബ്മാൻ ഗിൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ചിടത്തോളം ഇയോൺ മോർഗൻ, ആൻഡ്രെ റസ്സൽ എന്നിവരോടൊപ്പം തന്നെ ഒരു പ്രധാന ബാറ്റ്സ്മാനായി കണക്കാക്കപ്പെടുന്ന യുവതാരമാണ് ശുബ്മാൻ ഗിൽ. കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് ഈ 21 കാരൻ 124 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച 70 റൺസ് പ്രകടനമാണ് ഗില്ലിനെ ശ്രദ്ധേയനാക്കുന്നത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 115 അത്ര ഉയർന്നതല്ലെങ്കിലും, ഇന്നിംഗ്സ് ഒരുമിച്ച് പിടിക്കാനുള്ള കഴിവ് ഒരു പ്രധാന ഘടകമാണ്. ഇതുവരെ രണ്ട് വിജയങ്ങൾ നേടാൻ കൊൽക്കത്തയെ സഹായിച്ചു.
ഇവർക്കു പുറമെ റിയാൻ പരാഗ്, പൃഥ്വി ഷാ എന്നിവരും ഈ സീസണിലെ മികച്ച യുവതാരങ്ങളാണ്.