രാജസഥാന്‍ റോയല്‍സിലേക്കു ദ്രാവിഡ് അവസരം തരാൻ കാരണം...! വെളിപ്പെടുത്തി സഞ്ജു സാംസൺ

Last Updated:

രാജസഥാന്‍ റോയല്‍സ് ടീമിലേക്കു അവസരം ലഭിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ

ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാരായ രാജസഥാന്‍ റോയല്‍സിന്റെ താരമായിരുന്നു മലയാളി വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണ്‍. 2013ലാണ് താരം റോയല്‍സ് ടീമിന്റെ ഭാഗമായത്. റോയല്‍സ് ടീമിലേക്കു തനിക്കു അവസരം ലഭിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.
മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ് താന്‍ റോയല്‍സിനു വേണ്ടി കളിക്കാൻ കാരണക്കാരനായതെന്ന് സഞ്‍ജു പറഞ്ഞു. കരിയറില്‍ എപ്പോഴും താന്‍ കടപ്പെട്ടിരിക്കുന്ന വ്യക്തികളിലൊരാളാണ് ദ്രാവിഡെന്നും സഞ്ജു പറഞ്ഞു.
2013ൽ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.  രാഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയുമാണ് ട്രയല്‍സിനു നേതൃത്വം നല്‍കിയത്. അന്നു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്കു കഴിഞ്ഞു. രണ്ടാം ദിവസം അവസാനമാണ് എന്റെ ടീമില്‍ കളിക്കാമോയെന്ന് രാഹുല്‍ ഭായി തന്റെ അടുത്തേക്കു വന്ന് ചോദിച്ചത്. തന്റെ ടീമിനായി കളിക്കുമോയെന്നു രാഹുല്‍ ഭായി തന്നെ നേരില്‍ വന്നു ചോദിച്ചപ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യമായതു പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു.
advertisement
TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
ഐപിഎല്ലിലെ ആദ്യത്തെ ആറു മല്‍സരങ്ങളില്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ല. ദ്രാവിഡിനെക്കൂടാതെ ടീമിലെ അന്നത്തെ സീനിയര്‍ താരങ്ങളായിരുന്ന ഷെയ്ന്‍ വാട്‌സന്‍, ബ്രാഡ് ഹോഡ്ജ് എന്നിവരുമായെല്ലാം സംസാരിക്കുകയും അവരില്‍ നിന്നും പലതും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പോലും ദ്രാവിഡിനെ ഫോണില്‍ വിളിക്കുകയും പല കാര്യങ്ങളിലും സഹായം തേടാറുമുണ്ട്. താന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും മാന്യനായ വ്യക്തിയാണ് രാഹുല്‍ സാര്‍. ഏതു ക്രിക്കറ്റ് താരത്തിനും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
advertisement
ഐപിഎല്‍ കരിയറില്‍ ഇതുവരെ 93 മല്‍സരങ്ങളില്‍ കളിച്ച സഞ്ജു 130.24 സ്‌ട്രൈക്ക് റേറ്റോടെ 2209 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. റോയല്‍സിനെക്കൂടാതെ രണ്ടു സീസണ്‍ ഡല്‍ഹിക്കു വേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. 2016ല്‍ റോയല്‍സ് രണ്ടു സീസണില്‍ വിലക്ക് നേരിട്ടപ്പോഴാണ് താരം ഡല്‍ഹിയിലേക്കു മാറിയത്. 2018ല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് റോയല്‍സ് ഐപിഎല്ലില്‍ മടങ്ങിയെത്തിയപ്പോള്‍ സഞ്ജു വീണ്ടും റോയൽസിന് ഒപ്പമായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
രാജസഥാന്‍ റോയല്‍സിലേക്കു ദ്രാവിഡ് അവസരം തരാൻ കാരണം...! വെളിപ്പെടുത്തി സഞ്ജു സാംസൺ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement