TRENDING:

IPL 2020| ഒന്നല്ല, രണ്ടല്ല... ആറ് വ്യത്യസ്ത ബൗളിംഗ് ആക്ഷനിൽ ബുംറ; കാണാം 

Last Updated:

അബുദാബിയിൽ സെപ്റ്റംബർ 19നാണ് ചെന്നൈ സൂപ്പർ കിംഗ്സ്- മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജസ്പ്രീസ് ബുംറയുടെ ബൗളിംഗ് ആക്ഷൻ വ്യത്യസ്തയുള്ളതാണെന്ന് എല്ലാവർക്കും അറിയാം. ഷോർട്ട് റൺ അപ്പും പന്ത് റിലീസാകുമ്പോൾ കൈയുടെ സ്ഥാനവുമൊക്കെയാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്. അബുദാബിയിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഈ താരം അതിലുമേറെ വ്യത്യസ്തതകൾ കാത്തുവെച്ചിരിക്കുന്നുവെന്നാണ് സൂചന.
advertisement

Also Read- IPL 2020 Full Schedule | ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പുറത്ത്

മുംബൈ ഇന്ത്യൻസ് പങ്കുവെച്ച പരിശീലന വീഡിയോയിൽ ആറു വ്യത്യസ്ത ബൗളിംഗ് ആക്ഷനുകളാണ് ബുംറ അനുകരിക്കുന്നത്. ഏതൊക്കെ താരങ്ങളുടെ ആക്ഷനാണ് ബുംറ അനുകരിക്കുന്നതെന്ന് വീഡിയോ കണ്ടിട്ട് പ്രേക്ഷകർക്ക് തന്നെ കണ്ടെത്താം.

വീഡിയോ കാണാം:

അഞ്ചുമാസത്തിന് ശേഷം ഇതാദ്യമായാണ് ബുംറ ഫീൽഡിൽ ഇറങ്ങുന്നത്. ഐപിഎൽ ലീഗിൽ മികച്ച പ്രകടനത്തിന് ഉടമയാണ് ഈ ഇന്ത്യൻ ബൗളർ. 2013ലായിരുന്നു അരങ്ങേറ്റം. ഇതുവരെ 84 വിക്കറ്റുകളാണ് ബുംറ സ്വന്തം പേരിനൊപ്പം ചേർത്തത്. ഐപിഎല്ലിലെ സൂപ്പർ പ്രകടനത്തെ തുടർന്നാണ് 2016ൽ ബുംറ ഇന്ത്യൻ ടീമിന്റെ ഭാഗമായത്.

advertisement

Also Read- IPL 2020| ഹർഭജൻ സിങ്ങിന്റെ പിന്മാറ്റം ടീമംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നോ? അല്ലെന്ന് സുഹൃത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അബുദാബിയിൽ സെപ്റ്റംബർ 19നാണ് ചെന്നൈ സൂപ്പർ കിംഗ്സ്- മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരം. ആരാധകർ ഏറെനാളായി കാത്തിരുന്ന മത്സര ക്രമം ബിസിസിഐ ഞായറാഴ്ച പുറത്തുവിട്ടിരുന്നു.  2019 ഡിസംബറിൽ നടന്ന ഐ‌പി‌എൽ ലേലത്തിൽ നിന്ന്  ടീമുകൾ‌ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയെങ്കിലും മുംബൈ ഇന്ത്യൻസ് ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ഒന്നല്ല, രണ്ടല്ല... ആറ് വ്യത്യസ്ത ബൗളിംഗ് ആക്ഷനിൽ ബുംറ; കാണാം 
Open in App
Home
Video
Impact Shorts
Web Stories