സഞ്ജുവിന്റെ മികച്ച പ്രകടനം കാത്തിരുന്നവരെ നിരാശരാക്കിയാണ് സഞ്ജു മടങ്ങിയത്. ചാഹൽ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡൈവ് ചെയ്ത് ചാഹൽ തന്നെ പന്ത് കൈയ്യിൽ ഒതുക്കുകയായിരുന്നു.
എന്നാൽ റീപ്ലേയിൽ ക്യാച്ച് ചെയ്യുന്നതിനിടെ പന്ത് നിലം തൊട്ടതായി കാണാം. ഇക്കാര്യം കമന്റേറ്റേഴ്സ് എടുത്തു പറഞ്ഞെങ്കിലും അമ്പയർഔട്ട് വിധിക്കുകയായിരുന്നു. തേർഡ് അമ്പയറിലേക്ക് കാര്യങ്ങൾ പോയെങ്കിലും അദ്ദേഹവും ഔട്ട് നൽകുകയായിരുന്നു.
ഇതോടെ സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ചയായി. സഞ്ജു ശരിക്കും ഔട്ടായിരുന്നോ? പന്ത് നിലത്ത് തൊട്ടോ? എന്നിങ്ങനെ ചോദ്യങ്ങളുമായി പലരും എത്തി. സഞ്ജുവിനെ ഔട്ടാക്കിയതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
മൂന്നു പന്തുകളില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മഹിപാൽ ലോംറോറിന്‍റെ 47 റൺസ് മികവിൽ രാജസ്ഥാൻ 155 റൺസ് എടുത്തു. 39 പന്തിൽ മൂന്നു സിക്‌സും ഒരു ഫോറുമടക്കമാണ് മഹിപാൽ ലോംറോർ 47 റണ്‍സ് നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ എട്ടുവിക്കറ്റിന് വിജയിച്ചു.