• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 RR vs RCB| ദേവദത്തിനും കോലിക്കും അർധസെഞ്ചുറി; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് മിന്നും ജയം

IPL 2020 RR vs RCB| ദേവദത്തിനും കോലിക്കും അർധസെഞ്ചുറി; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് മിന്നും ജയം

മലയാളിയായ ദേവ്ദത്ത് പടിക്കൽ വീണ്ടും ഒരു അര്‍ധ സെഞ്ചുറി കൂടി നേടി. 44 പന്തുകള്‍ നേരിട്ട ദേവദത്ത് ഒരു സിക്‌സും ആറു ഫോറുമടക്കം 63 റണ്‍സെടുത്ത് പുറത്തായി

rcb vs rr

rcb vs rr

  • Share this:
    ഐ.പി.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഫോമിലേക്ക് മടങ്ങിയെത്തിയ കോലി 53 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്‍ 13-ാം സീസണില്‍ കോലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്.

    മലയാളിയായ ദേവ്ദത്ത് പടിക്കൽ വീണ്ടും ഒരു അര്‍ധ സെഞ്ചുറി കൂടി നേടി. 44 പന്തുകള്‍ നേരിട്ട ദേവദത്ത് ഒരു സിക്‌സും ആറു ഫോറുമടക്കം 63 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡിവില്ലിയേഴ്‌സ് 12 റണ്‍സോടെ പുറത്താകാതെ നിന്നു. ബോളിങ്ങിൽ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് രാജസ്ഥാനെ തകർത്തത്.

    Also Read: IPL 2020 KKR vs DC| കൊൽക്കത്തയുടെ ലക്ഷ്യം ഹാട്രിക് വിജയം; തിരിച്ചു പിടിക്കാൻ ഡൽഹി

    ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. സഞ്ജു സാംസൺ ഉൾപ്പെടെ രാജസ്ഥാൻ പ്രതീക്ഷയായിരുന്ന ഒരു താരങ്ങൾക്കും ഇന്ന് തിളങ്ങാൻ കഴിഞ്ഞില്ല. ആദ്യ മത്സരത്തിനിറങ്ങിയ മഹിപാലാണ് രാജസ്ഥാൻ ടോപ് സ്കോറർ. 39 പന്തിൽ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 47 റണ്‍സാണ് മഹിപാൽ നേടിയത്.
    Published by:user_49
    First published: