TRENDING:

IPL 2020 | കൊൽക്കത്തയെ വലച്ച് ജോഫ്ര ആർച്ചർ; രാജസ്ഥാന് ജയിക്കാൻ 175 റൺസ്

Last Updated:

രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റെടുത്തു. കൊൽക്കത്തയുടെ ടോപ് സ്കോറർ ശുഭ്മാൻ ഗില്ലിനെയും ദിനേഷ് കാർത്തിക്കിനെയുമാണ് ആർച്ചർ പുറത്താക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ഐപിഎല്ലിൽ ജോഫ്ര ആർച്ചറുടെ കണിശതയാർന്ന ബൌളിങിന് മുന്നിൽ വലഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്തയ്ക്ക് 20 ഓവറിൽ ആറിന് 174 റൺസ് മാത്രമാണ് നേടാനായത്. 47 റൺസെടുത്ത ശുഭ്മാൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഇയൻ മോർഗൻ പുറത്താകാതെ 34 റൺസും ആന്ദ്രെ റസൽ 24 റൺസും നേടി. നിതീഷ് റാണ 22 റൺസെടുത്ത് പുറത്തായി.
advertisement

രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റെടുത്തു. കൊൽക്കത്തയുടെ ടോപ് സ്കോറർ ശുഭ്മാൻ ഗില്ലിനെയും ദിനേഷ് കാർത്തിക്കിനെയുമാണ് ആർച്ചർ പുറത്താക്കിയത്. നാല് ഓവറിൽ വെറും 18 റൺസ് മാത്രമാണ് ഇംഗ്ലീഷ് ബൌളർ വഴങ്ങിയത്. വൻ സ്കോർ എന്ന ലക്ഷ്യത്തിലേക്കു മുന്നേറിയ കൊൽക്കത്തയെ തടഞ്ഞുനിർത്തിയത് ആർച്ചർ തന്നെയാണ്. രാജസ്ഥാനുവേണ്ടി രാജ്പൂത്ത്, ഉനദ്കത്ത്, കുറാൻ, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. . പഞ്ചാബിനെതിരെ കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.

advertisement

കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുന്ന ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഇന്ന് ഇറങ്ങിയത്. ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന കരുത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് എതിരെ 200 റണ്‍സിന് മുകളില്‍ രാജസ്ഥാന്‍ നേടിയിരുന്നു.

കൊല്‍ക്കത്ത ആദ്യതവണ മുംബൈയോടു ദയനീയമായി പരാജയപ്പെട്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | കൊൽക്കത്തയെ വലച്ച് ജോഫ്ര ആർച്ചർ; രാജസ്ഥാന് ജയിക്കാൻ 175 റൺസ്
Open in App
Home
Video
Impact Shorts
Web Stories